ഇന്ത്യയിലേക്കുള്ള ചൈനീസ് ടെക് കയറ്റുമതിയില്‍ നിയന്ത്രണം
- ഇന്ത്യയുടെ ഇലക്ട്രോണിക് സെക്ടറിന് തിരിച്ചടി
- ഇലക്ട്രോണിക്‌സ്, സോളാര്‍ പാനലുകള്‍, ഇവി തുടങ്ങിയ മേഖലകളിലാണ് നിയന്ത്രണം
- ഓട്ടോ മേഖലയിലെ സംയുക്ത സംരംഭങ്ങള്‍ക്കും നീക്കം പ്രതിസന്ധിയാകും
ഇന്ത്യയിലേക്കുള്ള ഹൈടെക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണവുമായി ചൈന. ഈ നടപടി ഇന്ത്യയുടെ ഇലക്ട്രോണിക് സെക്ടറിന് തിരിച്ചടിയായി.
ഇലക്ട്രോണിക്‌സ്, സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനം തുടങ്ങിയ മേഖലകളിലെ കയറ്റുമതിയിലാണ് ചൈന നിയന്ത്രണം കൊണ്ടുവന്നത്. ആപ്പിള്‍ വിതരണക്കാരായ ഫോക്‌സ്‌കോണ്‍, ഇവി നിര്‍മ്മാതാക്കളായ ബിവൈഡി, ലാപ്‌ടോപ്പ് ഭീമനായ ലെനോവോ തുടങ്ങിയവരുടെ ഉല്‍പ്പാദനം തടസപ്പെടുത്തുകയാണ് നീക്കത്തിന് പിന്നിലെന്ന് വ്യവസായ പ്രതിനിധികള്‍ വ്യക്തമാക്കി.
ഓട്ടോ മേഖലയിലെ സംയുക്ത സംരംഭങ്ങള്‍ക്കും നീക്കം തിരിച്ചടിയാണ്. ആപ്പിള്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം ഇറക്കിയത് നേരത്തെ തന്നെ ചൈനയെ ചൊടിപ്പിച്ചിരുന്നു. ചൈന വിട്ട് ഇന്ത്യയില്‍ നിക്ഷേപം ഇറക്കാന്‍ കൂടുതല്‍ കമ്പനികള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഈ നടപടി എടുത്തത് കമ്പനികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് വ്യവസായികള്‍ അറിയിച്ചു. കയറ്റുമതി ചൈന ഘട്ടം ഘട്ടമായി നിര്‍ത്തുമെന്നാണ് വിവരം. ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാവുന്നതിലെ കാലതാമസം രാജ്യത്തെ നിര്‍മാണ ചെലവുകള്‍ ഉയര്‍ത്തും. വികസന പദ്ധതികള്‍ക്ക് ആഘാതം സൃഷ്ടിക്കുമെന്നും വ്യവസായ പ്രതിനിധികള്‍ വ്യക്തമാക്കി.