2023-ൽ 225 ദശലക്ഷം കിലോഗ്രാം തേയില കയറ്റുമതി പ്രതീക്ഷിച്ച് ഇന്ത്യ

കൊല്‍ക്കത്ത: വിദേശ വിപണികളിലെ വന്‍ ആവശ്യകത വര്‍ധിച്ചതിനാല്‍ ഇന്ത്യന്‍ തേയില ഈ വര്‍ഷം 220 മുതല്‍ 225 ദശലക്ഷം കിലോഗ്രാം വരെ കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം തകർച്ചയിലായ ശ്രീലങ്കയുടെ തേയില കയറ്റുമതി മുടങ്ങിയ അവസരം ഉപയോഗിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2021 ല്‍ ഇന്ത്യ 196.54 ദശലക്ഷം കിലോ തേയില കയറ്റുമതി ചെയ്ത് 5,311.15 കോടി രൂപ നേടി. നിലവില്‍ ഇന്ത്യൻ തേയിലക്ക് മികച്ച കയറ്റുമതി ഡിമാന്‍ഡ് ഉണ്ട്. തീര്‍ച്ചയായും ശ്രീലങ്കയിലെ സാഹചര്യമാണ് ഇതിന് […]

Update: 2022-06-12 23:51 GMT

കൊല്‍ക്കത്ത: വിദേശ വിപണികളിലെ വന്‍ ആവശ്യകത വര്‍ധിച്ചതിനാല്‍ ഇന്ത്യന്‍ തേയില ഈ വര്‍ഷം 220 മുതല്‍ 225 ദശലക്ഷം കിലോഗ്രാം വരെ കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷ.

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം തകർച്ചയിലായ ശ്രീലങ്കയുടെ തേയില കയറ്റുമതി മുടങ്ങിയ അവസരം ഉപയോഗിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

2021 ല്‍ ഇന്ത്യ 196.54 ദശലക്ഷം കിലോ തേയില കയറ്റുമതി ചെയ്ത് 5,311.15 കോടി രൂപ നേടി.

നിലവില്‍ ഇന്ത്യൻ തേയിലക്ക് മികച്ച കയറ്റുമതി ഡിമാന്‍ഡ് ഉണ്ട്. തീര്‍ച്ചയായും ശ്രീലങ്കയിലെ സാഹചര്യമാണ് ഇതിന് സഹായകമായതെന്ന് ഇന്ത്യന്‍ ടീ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ അന്‍ഷുമാന്‍ കനോറിയ പറഞ്ഞു.

'ഈ വര്‍ഷം, തേയിലയുടെ കയറ്റുമതിയുടെ കാര്യത്തില്‍ 225 ദശലക്ഷം കിലോഗ്രാം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കയറ്റുമതി ചെയ്യുന്ന വിളകളില്‍ ഭൂരിഭാഗവും ഓര്‍ത്തഡോക്‌സ് ഇനമാണ്. ഗുണനിലവാരത്തെ ആശ്രയിച്ച് വര്‍ഷം തോറും ഈ ഇനത്തിന്റെ വില വര്‍ഷം 10-20 ശതമാനം വരെ ഉയര്‍ന്നുണ്ട്', അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ആവശ്യകത കണക്കിലെടുത്ത്, അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ തേയില കയറ്റുമതി മൂല്യത്തില്‍ 40-50 ശതമാനം വര്‍ധന വ്യവസായം പ്രതീക്ഷിക്കുന്നതായി കനോറിയ വ്യക്തമാക്കി.

മാര്‍ച്ച് മുതല്‍ ആരംഭിച്ച ഈ സീസണിന്റെ ആദ്യമാസങ്ങളിലെ കയറ്റുമതി 10-20 ശതമാനം ഉയര്‍ന്നതായി മോഹിത് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് തേയില കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ ഏഷ്യന്‍ ടീ കമ്പനിയുടെ ഡയറക്ടറാണ് മോഹിത് അഗര്‍വാള്‍.

ഉപരോധം നേരിടുന്ന റഷ്യയിലേക്കുള്ള കയറ്റുമതി ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഓര്‍ത്തഡോക്‌സ് ഇനങ്ങളുടെ ആവശ്യം പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന് മുന്‍പുള്ള കയറ്റുമതി നിലവാരത്തിലേക്ക് ഇന്ത്യ എത്തുമെന്നാണ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി കയറ്റുമതി അളവ് 250 ദശലക്ഷം കിലോഗ്രാം അടുത്ത വര്‍ഷം കൈവരിക്കുമെന്ന് അഗര്‍വാള്‍ അറിയിച്ചു.

'ആഭ്യന്തര വിപണിയിലെ മാക്‌സിമം റെസിഡ്യൂ ലെവലുകള്‍ (എംആര്‍എല്‍) കയറ്റുമതി രംഗത്ത് ഒരു സ്വാധീനവും ചെലുത്തുന്നില്ല. എല്ലാ അന്താരാഷ്ട്ര വാങ്ങലുകാര്‍ ഞങ്ങളുടെ ചരക്കുകള്‍ പരിശോധിക്കുന്നു, ഒരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല, ' ഇന്ത്യൻ ടി എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഐടിഇഎ) അംഗമായ അഗര്‍വാള്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ തേയിലകള്‍ അമിതമായി രാസവളപ്രയോഗം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള തേയിലകള്‍ വിദേശ രാജ്യങ്ങളില്‍ പലതും തിരിച്ചയച്ചിരുന്നു.

Tags:    

Similar News