വാൾ സ്ട്രീറ്റിൽ വിജയ കുതിപ്പ് തുടരുന്നു
- വാൾസ്ട്രീറ്റ് ഇന്നലെ ഉയർന്ന് അവസാനിച്ചു
- എസ് ആൻറ് പി 500 ഈ വർൽത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് നേട്ടം രേഖപ്പെടുത്തി, 6,000 എന്ന മാർക്കിന് മുകളിൽ ക്ലോസ് ചെയ്തു.
- 24,000-24,100 ശ്രേണി നിഫ്റ്റിക്ക് ഒരു പിന്തുണാ മേഖലയായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
വാൾസ്ട്രീറ്റ് ഇന്നലയും ഉയർന്ന് അവസാനിച്ചു. എസ് ആൻറ് പി 500 ഈ വർഷത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് നേട്ടം രേഖപ്പെടുത്തി, 6,000 എന്ന മാർക്കിന് മുകളിൽ ക്ലോസ് ചെയ്തു. ചൊവ്വാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ ടെസ്‌ല ഒഴികെയുള്ള സാങ്കേതിക കമ്പനികൾ മുന്നേറിയതിനാൽ നാസ്ഡാക്ക് കോമ്പോസിറ്റും 0.6% മുന്നേറി. ഡൗ ജോൺസ് 120 പോയിൻറിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു.
എസ് ആൻറ് പി 500 സൂചിക 34.26 പോയിൻറ് (0.57%) ഉയർന്ന് 6,021.63 ൽ എത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 123.74 പോയിൻറ് (0.28%) കൂടി 44,860.31 ൽ എത്തി. നാസ്ഡാക്ക് കമ്പോസിറ്റ് 119.46 പോയിൻറ് (0.63%) ഉയർന്ന് 19,174.30 എന്ന നിലയിലെത്തി.
ഇന്ത്യൻ വിപണി
കഴിഞ്ഞ രണ്ട് സെഷനുകളിലെ റാലി നിലനിർത്താൻ വിപണിക്ക് കഴിഞ്ഞില്ല. ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ താരിഫ് പ്രഖ്യാപനങ്ങളെച്ചൊല്ലി വ്യാപാര പിരിമുറുക്കം വീണ്ടും ഉയർന്നതോടെ ചൊവ്വാഴ്ച രണ്ട് സൂചികകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 0.11 ശതമാനം താഴ്ന്ന് 24,194.50 പോയിൻറിൽ ക്ലോസ് ചെയ്തു, സെൻസെക്‌സ് 0.13 ശതമാനം ഇടിഞ്ഞ് 80,004.06 പോയിൻറിൽ ക്ലോസ് ചെയ്തു.
തുടർച്ചയായ രണ്ടാം സെഷനിലും 24,300-24,350 ശ്രേണിയിൽ 100 ദിവസത്തെ ഇഎംഎയിൽ നിഫ്റ്റി 50 പ്രതിരോധം നേരിട്ടു. 24,550 എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് ഈ ലെവൽ നിർണ്ണായകമാണ്. എന്നിരുന്നാലും, 24,000-24,100 ശ്രേണി ഒരു പിന്തുണാ മേഖലയായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
പ്രതിരോധവും പിൻതുണയും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,304, 24,356, 24,439
പിന്തുണ: 24,138, 24,086, 24,003
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,461, 52,592, 52,805
പിന്തുണ: 52,037, 51,906, 51,693
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.11 ലെവലിൽ നിന്ന് നവംബർ 26 ന് 1.04 ആയി കുറഞ്ഞു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ്, ഏതാണ്ട് ഫ്ലാറ്റ് ആയി തുടർന്നു. ചൊവ്വാഴ്ച 0.02 ശതമാനം ഉയർന്ന് 15.31 ലെവലിലെത്തി.