വാൾ സ്ട്രീറ്റിൽ റാലി തീർന്നു, ഇന്ത്യൻ സൂചികകൾക്ക് ഫ്ലാറ്റ് ഓപ്പണിംഗ് സാധ്യത

  • ഗിഫ്റ്റ് നിഫ്റ്റി നേരീയ തോതിൽ ഉയർന്നു.
  • ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം
  • യു.എസ് വിപണി ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു.

Update: 2024-11-28 02:21 GMT


ഗിഫ്റ്റ് നിഫ്റ്റി നേരീയ തോതിൽ ഉയർന്നാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഇന്ത്യൻ വിപണിയുടെ ഫ്ലാറ്റ് ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു. ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു. യു.എസ് വിപണി  ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 9 പോയിൻറ് അഥവാ 0.04 ശതമാനം ഉയർന്ന് 24,313.50-ൽ വ്യാപാരം നടത്തുന്നു.

ഏഷ്യൻ വിപണികൾ മന്ദഗതിയിൽ

ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു. എസ് ആൻറ് പി 500 ഫ്യൂച്ചറുകൾ 0.1% ഉയർന്നു. ഹാംഗ് സെംഗ് ഫ്യൂച്ചറുകൾ 0.1% ഉയർന്നു. ജപ്പാനിലെ ടോപ്പിക്‌സിന് ചെറിയ നേട്ടം. ഓസ്‌ട്രേലിയയുടെ എസ് ആൻറ് പി 200, 0.5% ഉയർന്നു.

യു.എസ് വിപണികൾ ഇടിഞ്ഞു

താങ്ക്സ് ഗിവിംഗ് ഹോളിഡേയ്‌ക്ക് മുമ്പായി യുഎസ് വിപണികൾ ഇന്നലെ ഇടിഞ്ഞു.

ഡൗ ജോൺസും എസ് ആൻറ് പി 500 ഉം 0.3% വീതം ഇടിഞ്ഞു, അതേസമയം നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള എല്ലാ വലിയ സാങ്കേതിക ഓഹരികളും ബുധനാഴ്ച താഴ്ന്നതോടെ നാസ്ഡാക്ക് കോമ്പോസിറ്റ് 0.6% ഇടിഞ്ഞു.ഡെൽ, എച്ച്പി ഓഹരികൾ 11% വീതം ഇടിഞ്ഞു. ഡൗ ജോൺസ് 138.25 പോയിൻറ് ഇടിഞ്ഞ് 44722.06-ൽ ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 115.10 പോയിൻറ് ഇടിഞ്ഞ് 19060.48 -ലും എസ് ആൻറ് പി 22.89 പോയിൻറ് നഷ്ടത്തിൽ 5998.74 -ലും ക്ലോസ് ചെയ്തു.

ട്രഷറി ആദായം ആറ് ബേസിസ് പോയിൻറ് കുറഞ്ഞ് 4.25 ശതമാനമായി. ബ്ലൂംബെർഗ് ഡോളർ സ്പോട്ട് സൂചിക 0.7% ഇടിഞ്ഞു.

യുഎസ് വിപണികൾ താങ്ക്സ് ഗിവിംഗ് ഹോളിഡേ പ്രമാണിച്ച് ഇന്ന് അടച്ചിടും. വെള്ളിയാഴ്ച വിപണി നേരത്തെ ക്ലോസ് ചെയ്യും. അതുകൊണ്ട്, ഈ ആഴ്ചയിലെ വ്യാപാരത്തിൻറെ അളവ് കുറവായിരിക്കും.

ഇന്ത്യൻ വിപണി

ചാഞ്ചാട്ടത്തിനൊടുവിൽ വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത് നേട്ടത്തിന് ആക്കം കൂട്ടി. അദാനി ഗ്രൂപ്പ് ഓഹരികളിലെ കുത്തനെയുള്ള റാലിയും സൂചികകൾക്ക് താങ്ങായി.

സെൻസെക്‌സ് 230.02 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 80,234.08ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 80.40 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 24,274.90 ൽ ക്ലോസ് ചെയ്തു..

പ്രതിരോധവും പിൻതുണയും

നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,338, 24,388, 24,467

പിന്തുണ: 24,179, 24,129, 24,050

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,418, 52,518, 52,680

പിന്തുണ: 52,093, 51,993, 51,830

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.04 ലെവലിൽ നിന്ന് നവംബർ 27 ന് 1.12 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

വിപണിയിലെ ഭയത്തിൻറെ അളവുകോലായ ഇന്ത്യ വിക്സ്, 4.4% ഇടിഞ്ഞ് 14.62 ലെവലിൽ എത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങൾ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ബുധനാഴ്ച എട്ട് കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 1,302 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 84.40 ൽ എത്തി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

യെസ് ബാങ്ക്

ഡിസംബർ 14 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തേക്ക് ബാങ്കിൻറെ ചീഫ് വിജിലൻസ് ഓഫീസറായി ബിനു സോമനെ നിയമിച്ചു.

എൽഐസി

2019-20 സാമ്പത്തിക വർഷത്തിൽ 104 കോടി രൂപ ജിഎസ്ടിയും 45 ലക്ഷം രൂപ പലിശയും 11 കോടി രൂപ പിഴയും ആവശ്യപ്പെട്ടുള്ള ഉത്തരവിനെതിരെ കമ്പനി തമിഴ്‌നാട്ടിലെ ജിഎസ്ടി അപ്പലേറ്റ് അതോറിറ്റിക്ക് മുമ്പാകെ അപ്പീൽ സമർപ്പിച്ചു.

അദാനി ഗ്രീൻ എനർജി

കമ്പനിയുടെ ഉപകമ്പനിയായ അദാനി സൗർ ഉർജ (കെഎ) ലിമിറ്റഡ്, നവംബർ 27-ന് അദാനി ഹൈഡ്രോ എനർജി ടു ലിമിറ്റഡ്, അദാനി ഹൈഡ്രോ എനർജി ത്രീ ലിമിറ്റഡ് എന്നീ രണ്ട് സബ്സിഡിയറികൾ സംയോജിപ്പിച്ചു. .

കെഇസി ഇൻറർനാഷണൽ

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 765 കെവി ട്രാൻസ്മിഷൻ ലൈനുകളുടെയും ജിഐഎസ് സബ്‌സ്റ്റേഷനുകളുടെയും രൂപകൽപ്പന, വിതരണം, സ്ഥാപിക്കൽ എന്നിവയ്ക്കായി കമ്പനിയുടെ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ ബിസിനസിൽ 1,704 കോടി രൂപയുടെ ടേൺകീ ഓർഡറുകൾ ലഭിച്ചു.

അയൺവുഡ് എഡ്യൂക്കേഷൻ

മുൻഗണനാ ഇഷ്യൂ, സ്വകാര്യ പ്ലെയ്‌സ്‌മെൻറ് അല്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള നിർദ്ദേശം തീരുമാനിക്കാൻ കമ്പനി ഡിസംബർ 2-ന് യോഗം ചേരും.

വെയർ റിന്യൂവബിൾസ്

2012.47 മെഗാവാട്ട് ഡിസി കപ്പാസിറ്റിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാർ പിവി പ്രോജക്റ്റിന് വേണ്ടിയുള്ള ഇപിസി വർക്കുകൾ നിർവ്വഹിക്കുന്നതിനുള്ള ടേം ഷീറ്റ് കമ്പനിക്ക് ലഭിച്ചു.

കാനറ ബാങ്ക്

ഹേമന്ത് ബച്ചിനെ ബാങ്കിൻറെ ഷെയർഹോൾഡർ ഡയറക്ടറായി കമ്പനി നിയമിച്ചു.

Tags:    

Similar News