സെന്‍സെക്‌സ് ഡിസംബറോടെ 105000 കടക്കും; വിപണി തിരിച്ച് വരവിന്റെ പാതയിലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി
ഈ വര്‍ഷം ഡിസംബറോടെ ബിഎസ്‌ഇ സെന്‍സെക്‌സ് 105000 പോയിന്റില്‍ എത്തുമെന്ന് അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. നിലവിലെ സ്ഥാനത്തുനിന്ന് 41 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇത് കാണിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ഇന്ത്യയുടെ ഓഹരിവിപണി. നിരവധി ഓഹരികള്‍ ഓവര്‍ സോള്‍ഡ് ആയിക്കഴിഞ്ഞെന്നും ഇനി ഓഹരികള്‍ ഉയരാന്‍ പോവുകയാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ മേധാവി റിധം ദേശായി പറയുന്നു. കോവിഡിന് ശേഷം ഇന്ത്യന്‍ വിപണി ഇത്രയും ആകര്‍ഷകമായി നില്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ദീര്‍ഘകാല സാധ്യതകളിലും ശുഭാപ്തി വിശ്വാസമാണ് ബ്രോക്കറേജ് പങ്ക് വയക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, ശക്തമായ ജനാധിപത്യം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന സംരംഭകര്‍ എന്നിവയാല്‍ വരും ദശകങ്ങളില്‍ ആഗോള ഉല്‍പ്പാദനത്തിന്റെ വലിയൊരു പങ്ക് ഇന്ത്യ പിടിച്ചെടുക്കാന്‍ ഒരുങ്ങുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3% ഉം 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.5% ഉം ആയിരിക്കും.നിലവിലുള്ള പാദത്തില്‍ വരുമാനത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ കാണാന്‍ കഴിയുമെന്നും മൊര്‍ഗാന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.