വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • യു.എസ് വിപണികൾ ഇടിഞ്ഞു
  • ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തോടെ അവസാനിച്ചു

Update: 2024-11-28 00:43 GMT

താങ്ക്സ് ഗിവിംഗ് ഹോളിഡേയ്‌ക്ക് മുമ്പായി യുഎസ് വിപണികൾ ഇന്നലെ ഇടിഞ്ഞു.

ഡൗ ജോൺസും എസ് ആൻറ് പി 500 ഉം 0.3% വീതം ഇടിഞ്ഞു, അതേസമയം നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള എല്ലാ വലിയ സാങ്കേതിക ഓഹരികളും ബുധനാഴ്ച താഴ്ന്നതോടെ നാസ്ഡാക്ക് കോമ്പോസിറ്റ് 0.6% ഇടിഞ്ഞു.ഡെൽ, എച്ച്പി ഓഹരികൾ 11% വീതം ഇടിഞ്ഞു. ഡൗ ജോൺസ് 138.25 പോയിൻറ് ഇടിഞ്ഞ് 44722.06-ൽ ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 115.10 പോയിൻറ് ഇടിഞ്ഞ് 19060.48 -ലും എസ് ആൻറ് പി 22.89 പോയിൻറ് നഷ്ടത്തിൽ 5998.74 -ലും ക്ലോസ് ചെയ്തു.

ട്രഷറി ആദായം ആറ് ബേസിസ് പോയിൻറ് കുറഞ്ഞ് 4.25 ശതമാനമായി. ബ്ലൂംബെർഗ് ഡോളർ സ്പോട്ട് സൂചിക 0.7% ഇടിഞ്ഞു.

യുഎസ് വിപണികൾ താങ്ക്സ് ഗിവിംഗ് ഹോളിഡേ പ്രമാണിച്ച് ഇന്ന് അടച്ചിടും. വെള്ളിയാഴ്ച വിപണി നേരത്തെ ക്ലോസ് ചെയ്യും. അതുകൊണ്ട്, ഈ ആഴ്ചയിലെ വ്യാപാരത്തിൻറെ അളവ് കുറവായിരിക്കും.

ഇന്ത്യൻ വിപണി

ചാഞ്ചാട്ടത്തിനൊടുവിൽ വിപണി നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത് നേട്ടത്തിന് ആക്കം കൂട്ടി. അദാനി ഗ്രൂപ്പ് ഓഹരികളിലെ കുത്തനെയുള്ള റാലിയും സൂചികകൾക്ക് താങ്ങായി.

സെൻസെക്‌സ് 230.02 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 80,234.08ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 80.40 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 24,274.90 ൽ ക്ലോസ് ചെയ്തു..

പ്രതിരോധവും പിൻതുണയും
നിഫ്റ്റി 

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,338, 24,388, 24,467

 പിന്തുണ:  24,179, 24,129, 24,050

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,418, 52,518, 52,680

 പിന്തുണ: 52,093, 51,993, 51,830

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.04 ലെവലിൽ നിന്ന് നവംബർ 27 ന് 1.12 ആയി ഉയർന്നു.

Tags:    

Similar News