ഭാരതി എയര്‍ടെല്‍ 1.2 % ഓഹരികള്‍ ഗൂഗിളിന് 5,224 കോടിക്ക് വിറ്റു
ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് ഓഹരി ഒന്നിന് 734 രൂപയ്ക്ക് 7.1 കോടി ഓഹരികള്‍ അനുവദിച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഏകദേശം 1.2 ശതമാനം ഓഹരികളാണ് ഗൂഗിളിന് ലഭിക്കുക. എയര്‍ടെലുമായുള്ള ഒരു ബില്യണ്‍ ഡോളര്‍ ഇടപാടിന്റെ ഭാഗമാണ് ഈ ഓഹരി വാങ്ങലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ ഓഹരി നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. 5224 കോടി രൂപയോളം മൂല്യം വരുമിത്. 'കമ്പനിയുടെ മുന്‍ഗണനാ അലോട്ട്മെന്റിനായുള്ള ഡയറക്ടര്‍മാരുടെ പ്രത്യേക കമ്മിറ്റിയുടെ ഇന്നലെ നടന്ന യോഗത്തില്‍, […]
ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന് ഓഹരി ഒന്നിന് 734 രൂപയ്ക്ക് 7.1 കോടി ഓഹരികള്‍ അനുവദിച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഏകദേശം 1.2 ശതമാനം ഓഹരികളാണ് ഗൂഗിളിന് ലഭിക്കുക.
എയര്‍ടെലുമായുള്ള ഒരു ബില്യണ്‍ ഡോളര്‍ ഇടപാടിന്റെ ഭാഗമാണ് ഈ ഓഹരി വാങ്ങലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ ഓഹരി നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. 5224 കോടി രൂപയോളം മൂല്യം വരുമിത്.
'കമ്പനിയുടെ മുന്‍ഗണനാ അലോട്ട്മെന്റിനായുള്ള ഡയറക്ടര്‍മാരുടെ പ്രത്യേക കമ്മിറ്റിയുടെ ഇന്നലെ നടന്ന യോഗത്തില്‍, ഗൂഗിള്‍ ഇന്റര്‍നാഷണലിന് മുന്‍ഗണനാടിസ്ഥാനത്തില്‍ അഞ്ച് രൂപ വീതം മുഖവിലയുള്ള 71,176,839 ഓഹരികള്‍ അനുവദിക്കുന്നതിന് അംഗീകാരം നല്‍കി. ഒരു ഓഹരിക്ക് 734 രൂപയ്ക്ക് ഗൂഗിളിന് ഓഹരികള്‍ നല്‍കും", എയര്‍ടെല്‍ പറഞ്ഞു. 10 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ നിക്ഷേപം നടത്തിയത്.
ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിനെക്കുറിച്ച് പ്രഖ്യാപനം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജിയോ പ്ലാറ്റ്ഫോമിലെ 7.73 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ഗൂഗിള്‍ 33,737 കോടി രൂപ (ഏകദേശം 4.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചിരുന്നു.