കേരള കമ്പനികളിൽ കിറ്റെക്സ് ഗാര്‍മെന്റ്സ് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.38 ശതമാനം കുതിപ്പോടെ 718.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 3.61 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4682 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 886.40 രൂപയും താഴ്ന്ന് വില 177.00 രൂപയുമാണ്.
വി ഗാർഡ് ഇൻഡസ്ട്രീസ് ഓഹരികൾ 0.35 ശതമാനം കുതിപ്പോടെ 396.00 രൂപയിലെത്തി. പ്രൈമ ഇന്‍ഡസ്ട്രീസ് ഓഹരികൾ 0.64 ശതമാനം നേട്ടത്തോടെ 29.95 രൂപയിൽ ക്ലോസ് ചെയ്തു.
നഷ്ടം നേരിട്ട ഓഹരികൾ
കല്യാൺ ജൂവലേഴ്സ് ഓഹരികൾ 8.56 ശതമാനം താഴ്ന്ന് 573.10 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 6.24 ശതമാനം നഷ്ടത്തോടെ 264.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺ മലയാളം ഓഹരികൾ 7.08 ശതമാനം ഇടിവോടെ 264.30 രൂപയിൽ ക്ലോസ് ചെയ്തതു. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 5.00 ശതമാനം നഷ്ടത്തിൽ 1359.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ടോളിൻസ് ടയേഴ്സ് ഓഹരികൾ 6.93 ശതമാനം ഇടിവിൽ 182.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.