ട്വിറ്ററിന്റെ മാറ്റം ;ഫിഷിങ് തട്ടിപ്പുകളെ സൂക്ഷിക്കണം

  • ട്വിറ്റർ ഉപയോക്താക്കൾക്ക് വ്യാജ മെയിലുകൾ ലഭിക്കുന്നു
  • ഇത്തരം മെയിലുകളുടെ ആധികാരികത ഉറപ്പ് വരുത്തണം
  • ഹാക്ക് ചെയ്യപ്പെട്ടാൽ വേണ്ട മുൻകരുതൽ എടുക്കാം

Update: 2023-07-29 15:02 GMT

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ്ങ്  ട്വിറ്റർ എക്സിലേക്ക് റീബ്രാൻഡ് ചെയ്യപ്പെട്ടതിന് ശേഷം വ്യാജ മെയിലുകൾ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു. ട്വിറ്ററിന്റെ ഈ മാറ്റം സൈബർ തട്ടിപ്പുകാർ  ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്‌. എക്സിൽ നിന്ന് വരുന്ന ഇമെയിലുകൾ എന്നാ വ്യാജന ഉപയോക്താക്കൾ ഫിഷിങ്ങിന് ഇരയാവുന്നു. ഏതാനും ബ്ലൂട്വിറ്റർ ഉപയോക്താക്കൾ ഫിഷിങ് ഇ മെയിൽ ലഭിച്ചതായി കണ്ടെത്തി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇത്തരം ഇമെയിലുകൾ പ്രധാനമായും ട്വിറ്റർ ബ്ലൂ ഉപയോക്താക്കളെ ലക്ഷ്യം വെക്കുകയും അവരുടെ ബ്ലൂ സബ്സ്ക്രിപ്ഷൻ എക്സിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

എന്താണ് ഫിഷിങ്

ഉപയോക്താക്കളെ വ്യാജ ഇമെയിലുകൾ വഴി കബളിപ്പിക്കുന്ന  രീതിയെ ആണ് ഫിഷിങ് എന്ന് വിളിക്കുന്നത്. ഹാക്കേഴ്സ് അയക്കുന്ന ഇത്തരം ഇ മെയിലുകൾ ഒരു വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണെന്ന് തോന്നും. ഉപയോക്താക്കളെ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ചോർത്തുന്നതിനോ മാൽവെയറുകൾ ഡൗൺലോഡ് ചെയ്യുന്നതിനോ വേണ്ടി ആളുകളെ ഇമെയിലുകൾ വഴി കബളിപ്പിക്കുന്നു.

വ്യാജനെ എങ്ങനെ തിരിച്ചറിയാം

വ്യാജ മെയിലുകൾ തിരിച്ചറിയാനുള്ള ഒരേയൊരു മാർഗം അയച്ചയാളുടെ ഐഡി ആധികാരികമാണോ എന്ന് ഉറപ്പിക്കലാണ്. ആദ്യം തന്നെ ഇമെയിലിന്റെ ഉറവിടം വ്യാജമല്ലെന്നു ഉറപ്പിക്കണം. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് നമ്മളെ പല അപകടത്തിലേക്കും നയിച്ചേക്കാം. ഉപയോക്താക്കളുടെ ട്വിറ്റർ അക്കൗണ്ടിൻറെ പൂർണ നിയന്ത്രണം ചിലപ്പോൾ നഷ്ടപ്പെടാം.

 ഹാക്ക് ചെയ്യപ്പെട്ടാൽ

ഒരു ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസിലാക്കിയാൽ അക്കൗണ്ട് സുരക്ഷിതമാക്കാൻ ചില ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ട്വിറ്റർ സെറ്റിംഗ്സിൽ 'സെക്യൂരിറ്റി ആൻഡ് അക്കൗണ്ട് അക്സസ് 'തെരെഞ്ഞെടുക്കുക. ഇതിൽ 'ആപ്പ്സ് ആൻഡ് സെഷൻസ്'  മെനുവിൽ നിന്ന് 'കണക്റ്റഡ് ആപ്പ്സ് ' ഓപ്ഷൻ തെരെഞ്ഞെടുക്കുക.

ഉപയോക്താക്കൾക്ക് വ്യാജ ട്വിറ്റർ ആപ്പിലേക്കോ മറ്റേതെങ്കിലും ആപ്പിലേക്കോ ഉള്ള അനുമതികൾ പിൻവലിക്കാൻ സാധിക്കും. അതിനു ശേഷം ട്വിറ്റർ പാസ്സ്‌വേർഡ്‌ മാറ്റി  ടു ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തന ക്ഷമമാക്കാം

Tags:    

Similar News