തീര്‍ത്ഥാടകരെ സഹായിക്കാനും എഐ; ഉടനെത്തുന്നു 'സ്വാമി ചാറ്റ് ബോട്ട്'

  • സംവിധാനമൊരുക്കുന്നത് പത്തനംതിട്ട ജില്ലാ ഭരണകൂടം
  • മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കുന്നത്
  • ക്ഷേത്രകാര്യങ്ങള്‍ക്കു പുറമേ യാത്രാ സംവിധാനങ്ങളെക്കുറിച്ചും വിവിധ സേവനങ്ങള്‍ സംബന്ധിച്ചും ഇതില്‍ വിവരം ലഭ്യമാകും

Update: 2024-11-13 11:28 GMT

സ്വാമി ചാറ്റ് ബോട്ട് എ.ഐ അസിസ്റ്റന്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് സ്വാമി ചാറ്റ് ബോട്ട് എ.ഐയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്വാമി ചാറ്റ് ബോട്ട് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ആറു ഭാഷകളില്‍ സമഗ്ര സേവനം 'സ്വാമി ചാറ്റ് ബോട്ട്' ഉറപ്പ് വരുത്തുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്രകാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തര്‍ക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, വനംവകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങളും ചാറ്റ് ബോട്ടിലൂടെ ലഭിക്കുന്നതാണ്. അപകട രഹിതവും കൃത്യവുമായ തീര്‍ത്ഥാടന അനുഭവം ഭക്തര്‍ക്ക് ഉറപ്പ് വരുത്താനാകുമെന്ന് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നു.

Tags:    

Similar News