എഐ ഉപയോഗത്തിൽ ഇന്ത്യക്കാർ മിടുക്കർ
തന്ത്രപരമായ എഐ ഉപഭോകതാക്കൾ ദിവസം 127 മിനിറ്റ് സമയം ലാഭിക്കുന്നു
ഇന്ത്യക്കാർ ആഗോളതലത്തിൽ വിപുലമായ എഐ ഉപയോഗത്തിന് മുന്നിൽ നിൽക്കുന്നതായി റിപ്പോർട്ട്. ആദ്യകാല എഐ അഡോപ്ഷൻ അവരെ ഒരു ദിവസം 2 മണിക്കൂർ വരെ ലാഭിക്കാൻ സഹായിക്കുന്നു. അതേസമയം ഇന്ത്യയിൽ, അടിസ്ഥാന തലത്തിൽ എഐ ഉപയോഗിക്കുന്നവർ ദിവസം ശരാശരി 104 മിനിറ്റ് സമയം ലാഭിക്കുന്നു. ആഗോളതലത്തിൽ ഇത് ശരാശരിയായ 45 മിനിറ്റാകുന്നു. ഇന്ത്യയിലെ തൊഴിലാളികളിൽ പകുതിയോളം പേർ ഇപ്പോൾ അത്യാധുനിക എഐ ഉപയോക്താക്കളാണെന്ന് പഠനങ്ങൾ പറയുന്നു.
അമേരിക്ക, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ തൊഴിലാളികൾ എഐ ഉപയോഗത്തിൽ മുന്നിലാണ്. ടീം സഹകരണത്തിലും ഉൽപ്പാദനക്ഷമതയിലും ലോക നേതാവായ അറ്റ്‌ലാസ്‌യൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പറയുന്നത്.
എഐ സഹകരണത്തിന്റെ നാല് ഘട്ടങ്ങളാണ് റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്നത്, എഐയുടെ അടിസ്ഥാനപരമായ സ്വീകാര്യത മുതൽ തന്ത്രപരമായ പങ്കാളിയായും തീരുമാനമെടുക്കുന്ന ഉപദേഷ്ടാവ് ആയുമുള്ള അത്യാധുനിക ഉപയോഗം വരെ.
എഐ സ്വീകരിച്ച ആദ്യഘട്ടങ്ങളിൽ തന്നെ എഐ അറിവ് ഇന്ത്യൻ തൊഴിലാളികളിൽ ഗണ്യമായ ഉൽപ്പാദനക്ഷമതയുടെ വർദ്ധനവ് രേഖപ്പെടുത്തി. "പരീക്ഷണം പ്രോത്സാഹിപ്പിക്കുകയും, തോൽക്കാനുള്ള ഭയമില്ലാതെ ജീവനക്കാർക്ക് എഐ പര്യവേക്ഷണം ചെയ്യാൻ സുരക്ഷിതമായ ഇടം നൽകുകയും ചെയ്യുന്ന ഇന്ത്യൻ സംഘടനകൾ മികച്ച ഫലങ്ങൾ കാണുന്നു. 87%"അഡ്വാൻസ്ഡ് എ ഐ ഉപകയോക്താക്കൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകൾ ഉപയോഗിച്ച് നവീകരണത്തെയും, പരീക്ഷണങ്ങളെയും പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചതിന് അവരുടെ നേതൃത്വത്തിന് ക്രെഡിറ്റ് നൽകുന്നതായി," റിപ്പോർട്ട് പറയുന്നു.
തന്ത്രപരമായ എഐ ഉപഭോകതാക്കൾ (ഘട്ടം 4) ദിവസം 127 മിനിറ്റ് സമയം ലാഭിക്കുന്നു, ഇത് ആഴ്ചയിൽ ഒരു അധിക ദിവസത്തിന് തുല്യമാണ്. എഐ ഉപയോഗത്തിൽ തൊഴിലാളികൾ പുരോഗമിക്കുമ്പോൾ, അവരുടെ നിക്ഷേപത്തിന്റെ ഗുണങ്ങൾ കൂടുതൽ വ്യക്തമാകുന്നു. 92 ശതമാനം പേർ എഐ പഠിക്കാനും, ഉപയോഗിക്കാനും ചെലവഴിക്കുന്ന സമയം അഭികാമ്യമാണ് എന്ന് പറയുന്നു. ഗവേഷണമനുസരിച്ച്, അത്യാധുനിക ഉപയോക്താക്കളിൽ 96 ശതമാനം പേർ എഐ ഉപയിഗിച്ചുള്ള അവരുടെ ജോലിയുടെ ഗുണനിലവാരത്തിൽ ഗണ്യമായ മെച്ചപ്പെടുത്തൽ അവകാശപ്പെടുന്നു.