നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താന്‍ ആപ്പിള്‍ എയര്‍ടാഗ്

  • പദ്ധതിയ്ക്ക് എയര്‍ലൈനുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു
  • ഇതിനായി ഷെയര്‍ ഐറ്റം ലൊക്കേഷന്‍ എന്ന ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്
  • ഐഫോണ്‍,ഐപാഡ്, മാക് എന്നിവ ഉപയോഗിച്ച് ആപ്പില്‍ ഷെയര്‍ ഐറ്റം ലൊക്കേഷനെന്ന ലിങ്ക് സൃഷ്ടിക്കാന്‍ കഴിയും

Update: 2024-11-12 10:47 GMT

നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താന്‍ ആപ്പിള്‍ എയര്‍ടാഗ്

എയര്‍ ടാഗ് ഉപയോഗിച്ച് ലഗേജ് കണ്ടെത്തുന്ന പദ്ധതിയ്ക്ക് എയര്‍ലൈനുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ആപ്പിള്‍. ഇതിനായി ഷെയര്‍ ഐറ്റം ലൊക്കേഷന്‍ എന്ന ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചു.

എയര്‍ ടാഗിന്റെ ലൊക്കേഷന്‍ ആക്സസ് എയര്‍ലൈനുകളുമായി പങ്കിടുന്നതിലൂടെ, നഷ്ടപ്പെട്ട ലഗേജുകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും കഴിയും. ഇതിനായി ഷെയര്‍ ഐറ്റം ലൊക്കേഷന്‍ എന്ന പുതിയ ഐഒഎസ് ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചു.

ഉപയോക്താക്കള്‍ക്ക് അവരുടെ ഐഫോണ്‍,ഐപാഡ്, മാക് എന്നിവയിലെ ഫൈന്‍ഡ് മൈ ആപ്പില്‍ ഷെയര്‍ ഐറ്റം ലൊക്കേഷനെന്ന ലിങ്ക് സൃഷ്ടിക്കാന്‍ കഴിയും. ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ വെബ്സൈറ്റില്‍ ലഗേജുകള്‍ ലൊക്കേറ്റ് ചെയ്യാനാകും .ലൊക്കേഷന്‍ മാറുന്നതിനനുസരിച്ച് വെബ്സൈറ്റ് സ്വയമേ അപ്ഡേറ്റ് ആവുകയും ലഗേജിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് കാണിക്കുകയും ചെയ്യും.

പല എയര്‍ ലൈനുകളും ഷെയര്‍ ഐറ്റം ലൊക്കേഷന്‍ ഉപയോഗിച്ചു വരുന്നതായി ആപ്പിള്‍ വ്യക്തമാക്കി.

എയര്‍ ലിംഗസ്, എയര്‍ കാനഡ, എയര്‍ ന്യൂസിലാന്‍ഡ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേയ്സ്, ബ്രസല്‍സ് എയര്‍ലൈന്‍സ്, തുടങ്ങി 15-ലധികം എയര്‍ലൈനുകള്‍ക്ക് വരും മാസങ്ങളില്‍ സേവനം നല്‍കുമെന്നും ആപ്പിള്‍ പറഞ്ഞു. കൂടുതല്‍ എയര്‍ലൈനുകളിലേക്ക് സംവിധാനം എത്തിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി.

Tags:    

Similar News