
ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക് കൊച്ചി പാടിവട്ടത്ത് പ്രവർത്തനം ആരംഭിച്ചു. ഏഴ് രാജ്യങ്ങളിലെ ബിസിനസ്സുകള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും ക്ലൗഡ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് എഫ് 9 ഇന്‍ഫോടെക്. ദുബായ് ആസ്ഥാനമായുള്ള കമ്പനി സൗദി അറേബ്യ, അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (CoE), സൈബര്‍ ഡിഫന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC), റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവ ഉൾപ്പെടുന്നതാണ് കൊച്ചിയിലെ പുതിയ കേന്ദ്രം. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായകരമാകും.
പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24 മണിക്കൂറും സൈബര്‍ സുരക്ഷാ പരിരക്ഷ നല്‍കുന്നതിനും എഫ് 9 ഇന്‍ഫോടെക് കൊച്ചിയിലെ കേന്ദ്രം ഉപയോഗിക്കും. മികച്ചതും വേഗതയേറിയതുമായ സാങ്കേതിക പരിഹാരങ്ങള്‍ക്കും കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും കമ്പനി ഒരുക്കും. എഫ് 9 ഇന്‍ഫോടെക്കിന്റെ നൂതന സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ കേന്ദ്രത്തിന് കഴിയുമെന്ന് സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണന്‍ പറഞ്ഞു.