മാരുതി 800 ന്റെ ഉപജ്ഞാതാവ്, ഒസാമു സുസുകി അന്തരിച്ചു
സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയ മുൻ ചെയർമാൻ
സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. അർബുധ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഒസാമുവിന്റെ കാലത്താണ് മാരുതി സാധാരണക്കാർക്കു വേണ്ടിയുള്ള ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്.
40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ച ഒസാമ സുസുക്കി 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറിയത്. സുസുക്കിയെ ജനപ്രിയ പ്രാൻഡായി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. 1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടർ കോർപറേഷനിൽ ജൂനിയർ മാനേജ്മെന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് മികവേറിയ പ്രവർത്തനം കാഴ്ച വെച്ചുകൊണ്ട് പടിപടിയായി ഡയറക്ടർ സ്ഥാനം വരെയെത്തുകയായിരുന്നു. 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി. 2000ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ, സുസുക്കി മോട്ടോറിൻ്റെ ഏകീകൃത വിൽപ്പന 1978-ൽ ഏകദേശം 300 ബില്യൺ യെൻ (1.9 ബില്യൺ ഡോളർ) എന്നതിൽ നിന്ന് 2006 സാമ്പത്തിക വർഷത്തിൽ 3 ട്രില്യൺ യെൻ ആയി ഉയർന്നിരുന്നു.