54 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 2GB ഡാറ്റ, കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

Update: 2025-02-17 09:05 GMT

വിപണി കീഴടക്കാൻ വീണ്ടും കിടിലൻ റീച്ചാര്‍ജ് പ്ലാനുമായി പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. 54 ദിവസം വാലിഡിറ്റിയുള്ള 347 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ, അണ്‍ലിമിറ്റഡ് കോൾ , 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാന്‍ വഴി ലഭിക്കും.

കൂടാതെ ഉപയോക്താക്കള്‍ക്ക് BiTV-യുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്. BiTVയിലൂടെ 450-ലധികം ലൈവ് ടിവി ചാനലുകളും OTT ആപ്ലിക്കേഷനുകളും ആസ്വദിക്കാന്‍ സാധിക്കും.

Tags:    

Similar News