താരിഫ്: പ്രതിസന്ധിയിലായി ആപ്പിള്‍

  • പുതിയ ഐ ഫോണ്‍ മോഡലുകള്‍ക്ക് വില കൂടിയേക്കും
  • ആപ്പിളിന്റെ പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ചൈനയും, ഇന്ത്യയും വിയറ്റ്നാമുമാണ്
;

Update: 2025-04-07 09:44 GMT
tariffs, apple in crisis
  • whatsapp icon

യുഎസ് തീരുവയില്‍ പ്രതിസന്ധിയിലായി ആപ്പിള്‍ അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍. പുതിയ ഐ ഫോണ്‍ മോഡലിന് വില കൂടിയേക്കും. ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ അമേരിക്കയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് കമ്പനി.

ചൈനയിലും ഇന്ത്യയിലും പ്രധാന ഉത്പാദന കേന്ദ്രമുള്ള ആപ്പിളിനും ഈ പ്രഖ്യാപനം വന്‍ തിരച്ചടിയാണ് നല്‍കിയത്. ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ അമേരിക്കയില്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്തേണ്ടി വരും. ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങള്‍ ചൈനയും, ഇന്ത്യയും വിയറ്റ്നാമുമാണ്. അമേരിക്കന്‍ വിപണിയിലേക്കുള്ള ഐഫോണുകളും ഈ രാജ്യങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുന്നത്.

ഉയര്‍ന്ന തീരുവയുടെ അധിക ബാധ്യത ഒന്നുകില്‍ കമ്പനി തന്നെ ഏറ്റെടുക്കേണ്ടി വരും. അല്ലെങ്കില്‍ ഉത്പന്നങ്ങളുടെ വില കൂട്ടുക മാത്രമാണ് ഏക മാര്‍ഗ്ഗം. രണ്ടായാലും കമ്പനിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരിസ് വിപണിയില്‍ എത്തുന്നതോടെ വില വര്‍ധന നിലവില്‍ വന്നേക്കുമെന്നാണ് സൂചന. പുതിയ തീരുവ നടപ്പാക്കുന്നതിന് മുമ്പ് പരമാവധി സ്റ്റോക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്ന് 5 ചരക്ക് വിമാനം നിറയെ ഐഫോണുകള്‍ അമേരിക്കയില്‍ എത്തിച്ചിരുന്നു. ചൈനയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും മറ്റ് മോഡലുകളും എത്തിച്ചു. ഉയര്‍ന്ന കൂലി കാരണം ആപ്പിളിന്റെ ഉത്പാദന കേന്ദ്രങ്ങള്‍ അമേരിക്കയിലേക്ക് മാറ്റുന്നതും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. 

Tags:    

Similar News