ടാറ്റ സെമികണ്ടക്ടര്‍ മാനുഫാക്ച്വറിംഗ്; കെ സി ആങ് പ്രസിഡന്റാകും

  • ഗ്ലോബല്‍ ഫൗണ്ടറീസിന്റെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവാണ് ആങ്
  • ചിപ്പ് നിര്‍മ്മാണത്തില്‍ ടാറ്റ സെമികണ്ടക്ടര്‍ സെക്ടറിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്തും
;

Update: 2025-04-02 09:11 GMT
ടാറ്റ സെമികണ്ടക്ടര്‍ മാനുഫാക്ച്വറിംഗ്;   കെ സി ആങ് പ്രസിഡന്റാകും
  • whatsapp icon

ടാറ്റ ഇലക്ട്രോണിക്‌സ് ഗ്ലോബല്‍ ഫൗണ്ടറീസിന്റെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് കെ സി ആങിനെ ടാറ്റ സെമികണ്ടക്ടര്‍ മാനുഫാക്ച്വറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റായി നിയമിച്ചു. ടാറ്റ ഇലക്ട്രോണിക്സിന്റെ സിഇഒയും എംഡിയുമായ രണ്‍ധീര്‍ താക്കൂറിന് ആങ് റിപ്പോര്‍ട്ട് ചെയ്യും.

ക്വാല്‍കോം, എഎംഡി, ഇന്‍ഫിനിയോണ്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ കമ്പനികള്‍ക്കായി ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ യുഎസ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫൗണ്ടറീസ് പ്രശസ്തമാണ്.

നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ടാറ്റ ഇലക്ട്രോണിക്സിന്റെ അത്യാധുനിക ഫൗണ്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് ആങ് നേതൃത്വം നല്‍കും. ചിപ്പ് നിര്‍മ്മാണത്തില്‍ ടാറ്റ സെമികണ്ടക്ടര്‍ ഡിവിഷനെ ആഗോള നേതാവായി ഉയര്‍ത്തുന്നതിന് തന്ത്രപരമായ പങ്കാളിത്തങ്ങള്‍ രൂപീകരിക്കാന്‍ ആങ് സഹായിക്കും. ഇതിനൊപ്പം നവീകരണവും മികവും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മലേഷ്യയില്‍ ജനിച്ച ആങ്, നാഷണല്‍ തായ്വാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ടെക്‌സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

'ഫൗണ്ടറി വ്യവസായത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള ആങ്, മികച്ച സ്റ്റാര്‍ട്ടപ്പ്, മാനേജ്‌മെന്റ്, പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യ കൈമാറ്റം, വ്യവസായ ബന്ധ മാനേജ്‌മെന്റ് എന്നിവയില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്,' പ്രസ്താവനയില്‍ പറയുന്നു. മലേഷ്യ, ജര്‍മ്മനി, യുഎസ്, ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ ആങ് ജോലി ചെയ്തിട്ടുണ്ട്.

ഏറ്റവും ഒടുവില്‍, ഗ്ലോബല്‍ ഫൗണ്ടറീസില്‍ ഏഷ്യയുടെ പ്രസിഡന്റും ചൈനയുടെ ചെയര്‍മാനുമായിരുന്നു ആങ്, അവിടെ 15 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചുവെന്ന് പ്രസ്താവനയില്‍ പറയുന്നു. 

Tags:    

Similar News