എഐ 5ജി നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്കും
- ലോകത്തില്‍ ഈ രീതിയിലുള്ള ആദ്യ സംരംഭമാണിത്
- ഇതില്‍ ഒരേസമയം എ ഐയും , 5ജിയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും
ലോകത്തിലെ ആദ്യത്തെ എ ഐ, 5 ജി ടെലികോം നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനും. എഐ റേഡിയോ ആക്‌സസ് നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ഒരേസമയം എ ഐയും , 5ജിയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയും സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനുമാണ് ലോകത്തിലെ ആദ്യത്തെ എ ഐ, 5 ജി ടെലികോം നെറ്റ് വര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
നെറ്റ് വര്‍ക്കിനായുള്ള ആപ്ലിക്കേഷനുകളില്‍ സ്വതന്ത്ര വെഹിക്കിള്‍ റിമോട്ട് സപ്പോര്‍ട്ടും റോബോട്ടിക്‌സ് നിയന്ത്രണവും ഉള്‍പ്പെടുന്നു.
അതേസമയം സോഫ്റ്റ്ബാങ്കാണ് എന്‍വിഡിയയുടെ പുതിയ ബ്ലാക്ക്വെല്‍ ചിപ്പ് ഡിസൈനുകള്‍ ആദ്യമായി സ്വീകരിച്ചതെന്നും,അത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എഐ സൂപ്പര്‍ കമ്പ്യൂട്ടറില്‍ സംയോജിപ്പിക്കുമെന്നും എന്‍വിഡിയ സ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ് പറഞ്ഞു.