ആപ്പിളിന്റെ ഇന്ത്യന്‍ നിര്‍മ്മിത എയര്‍പോഡുകള്‍ ഉടന്‍

  • നിര്‍മാണം ഹൈദരാബാദ് പ്ലാന്റില്‍ ആരംഭിക്കും
  • കയറ്റുമതിക്ക് വേണ്ടി മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഉല്‍പ്പാദനം
;

Update: 2025-03-18 11:47 GMT

ആപ്പിളിന്റെ ഇന്ത്യന്‍ നിര്‍മ്മിത എയര്‍പോഡുകള്‍ വരുന്നു. ഇതിനായി ഫോക്സ്‌കോണിന്റെ ഹൈദരാബാദ് പ്ലാന്റില്‍ ഉടന്‍ എയര്‍പോഡുകളുടെ നിര്‍മാണം ആരംഭിക്കും.

ഏപ്രിലോടെ എയര്‍പോഡിന്റെ നിര്‍മ്മാണം ആരംഭിക്കും, കയറ്റുമതിക്ക് വേണ്ടി മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഉല്‍പ്പാദനം. പ്രധാനമായും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായിരിക്കും എയര്‍പോഡുകള്‍ കയറ്റി അയക്കുക.

ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ആപ്പിള്‍ വിതരണക്കാര്‍. ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണുകളുടെ നിര്‍മ്മാണം ഫോക്‌സ് കോണിന് സുപ്രധാന ചുവടുവയ്പ്പായിരിക്കും.

രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം ചൈനയ്ക്ക് പുറത്ത് ഉല്‍പ്പാദനം തുടങ്ങാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. 2023ല്‍ ഹൈദരാബാദ് പ്ലാന്റില്‍ എയര്‍പോഡുകളുടെ നിര്‍മ്മാണത്തിനായി ഫോക്സ്‌കോണ്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

23.1 ശതമാനം വിപണി വിഹിതവുമായി ആപ്പിള്‍ ലോകമെമ്പാടുമുള്ള ട്രൂ വയര്‍ലെസ് സ്റ്റീരിയോ വിപണിയില്‍ ഒന്നാമതെത്തിയിരുന്നു. രണ്ടാം സ്ഥാനത്തുള്ള സാംസംഗിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ആപ്പിളിന്റെ വര്‍ധന. 

Tags:    

Similar News