ഐഫോണ്‍ 16ഇ; ബുക്കിംഗ് 21 മുതല്‍

  • ഈ മാസം 28 മുതല്‍ ഫോണ്‍ ലഭ്യമാകും
  • മോഡലിന്റെ പ്രാരംഭ വില 59,900 രൂപ
  • ഐഫോണ്‍ 16ഇ അസംബിള്‍ ചെയ്യുന്നത് ഇന്ത്യയില്‍

Update: 2025-02-20 09:41 GMT

ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസായ ഐഫോണ്‍ 16ഇ ഫെബ്രുവരി 28 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ഫോണ്‍ ആഭ്യന്തര വില്‍പ്പനയ്ക്കും തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും മാത്രമാണ്. ഐഫോണ്‍ 16 സീരീസിനെ അപേക്ഷിച്ച്, കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 16 ഇ ലഭ്യമാകും. ഇതിന്റെ പ്രാരംഭ വില 59,900 രൂപയാണ്.

ഐഫോണ്‍ 16ഇ യുടെ പ്രീ-ഓര്‍ഡറുകള്‍ ഫെബ്രുവരി 21 വെള്ളിയാഴ്ച ആരംഭിക്കും. ആപ്പിള്‍ സ്റ്റോറിലും കമ്പനിയുടെ അംഗീകൃത പങ്കാളികളിലും ഫെബ്രുവരി 28 മുതല്‍ ഫോണ്‍ ലഭിക്കും.

'ഐഫോണ്‍ 16ഇ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഐഫോണ്‍ 16 ലൈനപ്പും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കുമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നു,' വ്യാഴാഴ്ച ഒരു ചോദ്യത്തിന് മറുപടിയായി ആപ്പിള്‍ പറഞ്ഞു.

ഈ ഉപകരണം എ18 ചിപ്പ്, ആപ്പിള്‍ ഇന്റലിജന്‍സ്, ഇന്റഗ്രേറ്റഡ് 2x ടെലിഫോട്ടോ ലെന്‍സുള്ള 48എംപി ഫ്യൂഷന്‍ ക്യാമറ എന്നിവയുമായാണ് വരുന്നത്. അടിയന്തര എസ്ഒഎസ്, റോഡ്സൈഡ് അസിസ്റ്റന്‍സ്, സന്ദേശങ്ങള്‍ എന്നിവയ്ക്കായുള്ള സാറ്റലൈറ്റ് ആശയവിനിമയത്തെയും ഫോണ്‍ പിന്തുണയ്ക്കുന്നു. സെല്ലുലാര്‍ നെറ്റ്വര്‍ക്ക് കവറേജിന് പുറത്തായിരിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 'ഫൈന്‍ഡ് മൈ' ആപ്പ് ഉപയോഗിച്ച് സാറ്റലൈറ്റ് വഴി അവരുടെ ലൊക്കേഷന്‍ പങ്കിടാനും കഴിയും. 

Tags:    

Similar News