മത്സരനിയമ ലംഘനം; ആപ്പിളിനെതിരെ വടിയെടുത്ത് സിസിഐ

  • അന്വേഷണ റിപ്പോര്‍ട്ട് തടയണമെന്ന ആപ്പിളിന്റെ ആവശ്യം തള്ളി
  • കേസില്‍ അന്വേഷണം തുടരുമെന്ന് സിസിഐ
  • ഇന്ത്യയില്‍ പരിമിതമായ വിപണി സാന്നിധ്യമാണുള്ളതെന്ന് ആപ്പിള്‍
;

Update: 2024-11-25 09:28 GMT
apple request to block report on competition law violation rejected
  • whatsapp icon

കമ്പനി മത്സര നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് തടഞ്ഞുവയ്ക്കാനുള്ള ആപ്പിളിന്റെ അഭ്യര്‍ത്ഥന ഇന്ത്യന്‍ ആന്റിട്രസ്റ്റ് ബോഡി തള്ളി. കേസില്‍ അന്വേഷണം തുടരും.

ഐഒഎസ് ആപ്പ് സ്റ്റോര്‍ വിപണിയില്‍ ആപ്പിളിന്റെ ആധിപത്യം വിപണിയെ ദോഷകരമായി ബാധിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം ഇന്ത്യയില്‍ പരിമിതമായ വിപണി സാന്നിധ്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ആപ്പിള്‍ അത് നിഷേധിച്ചു. സിസിഐ ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമതീരുമാനം നല്‍കും.

2021 മുതലുള്ള കേസിലെ വാണിജ്യ രഹസ്യങ്ങള്‍ വാച്ച്ഡോഗ് എതിരാളികള്‍ക്ക് വെളിപ്പെടുത്തിയതായി ആപ്പിള്‍ പറഞ്ഞതിനെത്തുടര്‍ന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഓഗസ്റ്റില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ തിരികെ നല്‍കാനും പകര്‍പ്പുകള്‍ നശിപ്പിക്കാനും സിസിഐ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് റെഗുലേറ്റര്‍ പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കി.

ആന്റിട്രസ്റ്റ് അന്വേഷണത്തിലെ പ്രധാന പരാതിക്കാരനായ ഇന്ത്യന്‍ നോണ്‍ പ്രോഫിറ്റ് ടുഗെദര്‍ വീ ഫൈറ്റ് സൊസൈറ്റി, പഴയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നശിപ്പിച്ചുവെന്നതിന് തെളിവ് നല്‍കണമെന്ന് ആപ്പിള്‍ ആവശ്യപ്പെട്ടതായി നവംബറിലെ സിസി ഐ യുടെ ആഭ്യന്തര ഉത്തരവ് പറയുന്നു.

അല്ലാത്തപക്ഷം ടിഡബ്ല്യുഎഫ്എസിനെതിരെ നടപടിയെടുക്കാനും പുതുക്കിയ റിപ്പോര്‍ട്ട് തടഞ്ഞുവയ്ക്കാനും സിസിഐയോട് ആപ്പിള്‍ ആവശ്യപ്പെടുകയായിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് തടഞ്ഞുവയ്ക്കണമെന്ന ആപ്പിളിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാനാവില്ലെന്ന് സിസിഐ ഉത്തരവില്‍ വ്യക്തമാക്കി. സിസിഐ ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമതീരുമാനം നല്‍കും.

2024 വരെയുള്ള ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ കേസിലെ സാമ്പത്തിക പിഴകള്‍ നിര്‍ണ്ണയിക്കാന്‍ റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍ സമര്‍പ്പിക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിസിഐ ഉത്തരവ് വ്യക്തമാക്കുന്നു.

Tags:    

Similar News