ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തുടരുന്നു

  • അടിയന്തിരവും ഭീകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു
  • സഹകരണമില്ലെങ്കിൽ ഉടൻ അറസ്റ്റ് നടക്കുമെന്ന് ഭീഷണി
  • പലർക്കും നഷ്ടമായത് ലക്ഷങ്ങൾ മുതൽ കോടികൾ വരെ

Update: 2024-11-20 09:09 GMT

ഇന്ത്യയിൽ അടുത്തകാലത്ത് വ്യാപകമായി നടക്കുന്ന ഒരു തട്ടിപ്പാണ് ഡിജിറ്റൽ അറസ്റ്റ്. അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകളിലൂടെയാണ് പ്രധാനമായും ഈ തട്ടിപ്പ് നടക്കുന്നത്. 2024 ആദ്യ പാദത്തിൽ മാത്രം 7.4 ലക്ഷം ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയുകയും, ഇത് വഴി ഇന്ത്യക്കാർക്ക് ഏകദേശം 120.3 കോടി രൂപ നഷ്ടപ്പെട്ടതായും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്താണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ?

കൊറിയർ കമ്പനിയെന്ന വ്യാജേന ഇരകൾക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ ലഭിക്കുകയും വിളിക്കുന്നയാൾ ഫെഡെക്സ് അല്ലെങ്കിൽ ഡിഎച്ച്എൽ പോലുള്ള പ്രശസ്‌തമായ ഒരു കൊറിയർ കമ്പനിയിൽ നിന്നാണെന്നും, ഇരയുടെ പേരിലോ വിലാസത്തിലോ ഒരു സംശയാസ്പദമായ പാഴ്സൽ ഉണ്ട് എന്നും, ഇതിൽ കള്ളക്കടത്തു അനധികൃത വസ്തുക്കൾ അല്ലെങ്കിൽ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ അടങ്ങിയിരിക്കുന്നു എന്ന് അറിയിക്കുകയും, തുടർന്ന് പാഴ്സൽ പിടിച്ചെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

പിന്നീട്, വിളിക്കുന്നയാൾ ഇരയെ ഒരു ഫെയ്ക്ക് പോലീസ് ഉദ്യോഗസ്ഥനുമായി കണക്ട് ചെയ്യുകയും, മുംബൈ പോലീസ് ആണെന്നും, ഇര ഒരു അന്തർദേശീയ കള്ളക്കടത്തു കേസിൽ മറ്റും ഉൾപ്പെട്ടതായി ആരോപിക്കുകയും ചെയ്യും. ശേഷം തട്ടിപ്പുകാർ ഇരയോട് അവരുടെ ബാങ്ക് ഡീറ്റെയിൽസ് പോലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കിടുവാൻ ആവശ്യപെടുന്നു, അല്ലെങ്കിൽ ചോർത്തിയെടുത്ത പാൻ കാർഡ് ഡീറ്റൈൽ മുതലായ തങ്ങളുടെ കൈവശമുണ്ടെന്ന് പറയുകയും, അവ അങ്ങോട്ട് പങ്കിടുകയും ചെയ്യുന്നു. പിന്നീട് ഇരകളെ രക്ഷിക്കാൻ എന്ന വ്യാജേന കേസിൽ നിന്ന് രക്ഷപ്പെടാൻ നിശ്ചിത തുക അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് കൈമാറാനും ആവശ്യപെടുന്നു.

ചില സന്ദർഭങ്ങളിൽ, വീഡിയോ കോളിൽ ആയിരിക്കും തട്ടിപ്പുകാർ വരിക. ഇരകളോട് സ്കൈപ്പിൽ വീഡിയോ ഓൺ ചെയ്ത സ്ക്രീൻ ഷെയർ ചെയ്ത കൊണ്ടിരിക്കാൻ ആവശ്യപ്പെടും. പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തി കേസ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞു ഭീതി പെടുത്താനും ശ്രമിക്കും.

ലോയേഴ്സ്, ബിസിനസ്ക്കാർ തുടങ്ങി ജേർണസ്‌ലിസ്റ്റുകളെ വരെ തട്ടിപ്പ്ക്കാർ വെറുതെ വിട്ടിട്ടില്ല. ആശങ്കയുടെ മുൾമുനയിൽ നിർത്തി, സഹകരണമില്ലെങ്കിൽ അറസ്റ്റ് ഉടൻ നടക്കുമെന്ന് വ്യാജ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരത്തിൽ തട്ടിപ്പുകാർ ഇരകളെ മാനസികമായി പിരിരമുറക്കത്തിലൂടെ കടന്നു പോകുവാൻ ഇടയാക്കുകയും ശേഷം അവരുടെ കൈയിൽ നിന്ന് കോടികൾ വരെ തട്ടിയെടുക്കുകയും ചെയ്യുന്നു. ഇരകളിൽ പ്രയോഗിക്കുന്ന ഈ മാനസിക സമർദ്ദ്‌മാണ് വഞ്ചന നടത്താൻ തട്ടിപ്പുകാരെ സഹായിക്കുന്നത്.

അടിയന്തിരവും ഭീകരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും, ഇത് ഇരയെ കോളിന്റെ വിശ്വസ്‌തത സ്ഥിരീകരിക്കാൻ പോലും അവസരം നൽകാതെ തട്ടിപ്പുകാരെ അനുസരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ'യിൽ നിന്ന് ഒഴിഞ്ഞുമാറാൻ തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണമെല്ലാം ഇരകൾ അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ പലർക്കും ലക്ഷങ്ങൾ മുതൽ കോടികൾ വരെ ആണ് നഷ്ടമായിട്ടുള്ളത്.

എന്താണ് ചെയ്യേണ്ടത്?

യഥാർത്ഥ നിയമ നിർവഹണ ഉദ്യോഗസ്ഥർ ഫോണിലൂടെ അറസ്റ്റ് ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഓർക്കുക. കൂടാതെ ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംവിധാനം ഇല്ലെന്നും, നിങ്ങളെ ആർക്കും ഡിജിറ്റൽ കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുകയില്ല എന്നും മനസിലാക്കുക. ഇത്തരം ഒരു കോൾ ലഭിക്കുകയാണെങ്കിൽ, അത് ഒരു വഞ്ചനയാണെന്ന് തിരിച്ചറിഞ്ഞു, ഉടൻ തന്നെ ആ നമ്പർ ബ്ലോക്ക് ചെയ്യുകയും സൈബർ ക്രൈമിൽ പരാതിപ്പെടുകയും ചെയ്യുക.

Tags:    

Similar News