11 രൂപയ്ക്ക് 10GB ഡാറ്റ; പുതിയ പ്ലാനുമായി ജിയോ

Update: 2024-11-13 16:30 GMT
Jios amazing plans now starting from Rs 11

11 രൂപയ്ക്ക് 10GB ഡാറ്റ; പുതിയ പ്ലാനുമായി ജിയോ

  • whatsapp icon

ഉയർന്ന സ്പീഡിൽ ഇന്റർനെറ്റ് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പുത്തൻ ഓഫറുമായി ജിയോ രംഗത്ത്. വെറും 11 രൂപയ്‌ക്ക് അൺലിമിറ്റഡ് ഡാറ്റയാണ് ജിയോ വാ​ഗ്ദാനം ചെയ്യുന്നത്. ഒരു മണിക്കൂർ നേരത്തേക്ക് അതിവേ​ഗ ഇന്റർനെറ്റ് എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 10 GB ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത കുറയും. നിലവിൽ ഏതെങ്കിലും റീച്ചാർജ് പ്ലാൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് 11 രൂപയുടെ പ്ലാൻ ആക്ടീവാക്കാൻ സാധിക്കുക.

ഇതേ വിലയിലും ഡാറ്റ പരിധിയിലും ഒരു മണിക്കൂര്‍ നേരത്തേക്ക് എയര്‍ടെല്ലിനും ഡാറ്റ പ്ലാനുണ്ട്. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കും അതിവേ​ഗ ഇന്റർനെറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഉപയോ​ക്താക്കൾക്ക് ഏറെ പ്രയോജനകരമായ ഓഫറാണിത്. എയർടെൽ അവതരിപ്പിച്ച ഓഫർ വിജയം കണ്ടതോടെയാണ് ജിയോ തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ചത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അ‌ടിയന്തര ഘട്ടങ്ങളിൽ ഇത്ര കുറഞ്ഞ തുകയ്ക്ക് ഡാറ്റ ലഭ്യമാകുന്നത് ഏറെ ഉപകാരപ്രദമാണ്.

Tags:    

Similar News