പിങ്ക് വാട്സാപ്പിനെതിരെ മുന്നറിയിപ്പ് ;ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണം

  • പിങ്ക് വാട്സാപ്പിനെതിരെ മുംബൈ, കേരളം,കർണാടക എന്നിവിടങ്ങളിൽ സർക്കാരും പോലീസും മുന്നറിയിപ്പ് നൽകുന്നു
  • മാൽവെയർ സോഫ്റ്റ്‌വെയർ വഴി മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യുന്നു
  • ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക

Update: 2023-06-26 07:34 GMT

ദശലക്ഷക്കണക്കിനു ഉപയോക്താക്കളുള്ള വാട്സാപ്പ് വ്യാജവാർത്തകളുടെ തട്ടിപ്പുകളുടെയും കേന്ദ്രമായി മാറുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് രാജ്യത്തെ ജനപ്രിയ ആപ്പുകളിൽ ഒന്നാണെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ഈ ജനപ്രീതി തട്ടിപ്പുകാരുടെയും ഇഷ്ടപ്ലാറ്റ്ഫോമായി വാട്സാപ്പിനെ മാറ്റി.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്സാപ്പ് അനുദിനം ശ്രെമിക്കുന്നുണ്ടെന്നതും തള്ളിക്കളയാനാവില്ല. എന്നാൽ വാട്സാപ്പിന്റെ തന്നെ വ്യാജനായ പിങ്ക് വാട്സാപ്പ് ആണ് പുതിയ വില്ലൻ. മുംബൈ, കേരളം, കർണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാരും പോലീസും പിങ്ക്  വാട്സാപ്പ്  തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകുന്നു. പിങ്ക് വാട്സാപ്പ് തട്ടിപ്പിനെതിരെ സർക്കാരിന്റെ സൈബർ സുരക്ഷ ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് പിങ്ക് വാട്സാപ്പ് തട്ടിപ്പ്?

കൂടുതൽ ഫീച്ചറുകളുള്ള പുതിയ പിങ്ക് ലുക്ക് വാട്സാപ്പ്  ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നു. ആപ്പ് യഥാർത്ഥത്തിൽ അപകടകരമായ ഒരു മാൽവെയർ ആണ്.

സുഹൃത്തിൽ നിന്നും ഡൗൺലോഡ് സന്ദേശവും വന്നേക്കാം

പിങ്ക് വാട്സാപ്പ്  സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് ഒരു സുഹൃത്തിൽ നിന്നോ ഫോൺ ഹാക്ക് ചെയ്യപ്പെട്ട കോൺടാക്റ്റിൽ നിന്നോ വന്നേക്കാം. ആപ്പ് ഡൗൺലോഡ് ചെയ്‌താൽ, പിങ്ക് വാട്സാപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശം അറിയാതെ തന്നെ നിങ്ങളുടെ പേരിൽ നിന്നും നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളിലേക്കും പോകും.

എങ്ങനെ നിങ്ങളെ അപകടത്തിലാക്കുന്നു

മാൽവെയർ സോഫ്റ്റ്‌വെയർ വഴി മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വ്യാജ ആപ്പാണ് പിങ്ക് വാട്സാപ്പ്. OTP, കോൺടാക്റ്റുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയുൾപ്പെടെ വലിയ സാമ്പത്തിക വിവരങ്ങൾ ഉപയോക്താക്കളുടെ ഡിവൈസുകളിൽ നിന്ന് മോഷ്ടിക്കാൻ ഹാക്കർമാർ ഇത് ഉപയോഗിക്കുന്നു. ഈ ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ മൊബൈൽ ഫോണുകളിൽ ഒരു മാൽവെയർ സോഫ്റ്റ്‌വെയർ  ഇൻസ്റ്റാൾ ചെയ്യപ്പെടും.

ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ്

മറ്റു ആപ്പ് സ്റ്റോറുകളിൽ നിന്നോ APK ഫയലുകളിൽ നിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആപ്പിൾ ഉപയോക്താക്കളെ അനുവദിക്കാറില്ല. അതിനാൽ പിങ്ക് വാട്സാപ്പിനെ പറ്റിയുള്ള മുന്നറിയിപ്പ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിലൂടെയും APK ഫയലുകളിലൂടെയും വാട്സാപ്പ് പിങ്ക് ആപ്പ് പ്രചരിപ്പിക്കുന്നത്.

മൊബൈലിന്റെ നിയന്ത്രണം നഷ്ടപ്പെടാം

പിങ്ക് വാട്സാപ്പ്  ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിലേക്കുള്ള ആക്‌സസ് പൂർണ്ണമായും നഷ്‌ടപ്പെടും.തട്ടിപ്പുകൾ സ്‌പൈവെയർ ഇൻസ്റ്റാൾ ചെയ്‌തേക്കാം . ഉപയോക്താവിന്റെ മൊബൈലിലെ കോളുകളും സന്ദേശങ്ങളും ചോർത്താൻ കഴിഞ്ഞേക്കും.

ദുരുപയോഗം ചെയ്‌തേക്കാം

ഹാക്കർമാർ ഫോണിന്റെ ഗാലറിയിലെ സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനോ തെറ്റായ ആവശ്യത്തിന് ഉപയോഗിക്കാനോ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ ഏജൻസികളും പോലീസും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ

നിങ്ങൾ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ അത് ഇല്ലാതാക്കുക. ഇതിനുശേഷം, ഫോണിന്റെ ബാക്കപ്പ് എടുത്ത് ഫോർമാറ്റ് ചെയ്യുക അല്ലെങ്കിൽ ഫാക്ടറി റീസെറ്റിലേക്ക് പോകുക.

എങ്ങനെ സുരക്ഷിതരായിരിക്കാം

ഇത്തരം തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കാൻ വാട്സാപ്പ് ഉൾപ്പെടെയുള്ള അപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യാം . തേർഡ് പാർട്ടി ആപ്പ് സ്റ്റോറിൽ നിന്നോ ഒരു APK ഫയലിൽ നിന്നോ വാട്സാപ്പിന്റെ ഒരു വേർഷനും ഡൗൺലോഡ് ചെയ്യരുത്.

Tags:    

Similar News