ഗൂഗിൾ ബാർഡിൽ ലൊക്കേഷൻ സംവിധാനവും; ചെറുകിട കച്ചവടക്കാർക്ക് നേട്ടം

  • ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ ഗുണമുണ്ടാക്കും
  • കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് കമ്പനി
  • 40 ഭാഷകളിൽ കൂടെ സേവനം ലഭ്യമാവും

Update: 2023-06-07 06:20 GMT

ഓപ്പണ്‍ എഐ യുടെ ചാറ്റ് ജിപിടി ലോകം മുഴുവൻ വലിയ തരംഗം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.ഇതിനെ നേരിടാൻ തൊട്ട് പുറകെ തന്നെ ബാര്‍ഡ് എന്ന പേരില്‍ ഒരു എഐ ചാറ്റ്‌ബോട്ട് ഗൂഗിളും അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ചാറ്റ് ജിപിടി സൃഷ്ടിക്കാനിടയുള്ള വെല്ലുവിളി തരണം ചെയ്യുകയാണ് ഗൂഗിളിന്റെ ലക്‌ഷ്യം.അതിനായി കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് കമ്പനി

പ്രാദേശിക വിവരങ്ങൾ ലഭിക്കും

ഗൂഗിളിന്റെ എ ഐ ചാറ്റ്ബോട്ട് ആയ ഗൂഗിൾ ബാർഡിൽ ഇനി ലൊക്കേഷൻ സൗകര്യവും ലഭ്യമാവും. ചാറ്റ് ജി പി ടി യുടെ മുഖ്യ എതിരാളിയായ ബാർഡിൽ കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.ഗൂഗിൾ ബാർഡ് ഉപയോഗിക്കുന്നവർക്ക് തങ്ങൾ നിൽക്കുന്ന പ്രദേശത്തെ വിവരങ്ങൾ അറിയാൻ സാധിക്കും.

ഉദാഹരണത്തിന്,ഒരു റെസ്റ്റോറന്റിനെ പറ്റിയുള്ള വിവരങ്ങൾ തെരയുകയാണെങ്കിൽ ഏറ്റവും സമീപത്തുള്ള ഹോട്ടലുകളെ പറ്റിയുള്ള വിവരങ്ങൾ ഗൂഗിൾ ബാര്ഡിനു നൽകാനാവും.പ്രാദേശികമായ വിവരങ്ങൾ ലഭ്യമാവുന്നതിനാൽ ഈ പുതിയ ഫീച്ചർ വന്നത് കൊണ്ട് ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ ഗുണമുണ്ടാക്കും. അവർക്കു കൂടുതൽ ബിസിനസ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസം ഗൂഗിൾ വെയ്റ്റിംഗ് ലിസ്റ്റ് നീക്കം ചെയ്യുകയും ഇന്ത്യയുൾപ്പെടെ 180 രാജ്യങ്ങളിൽ കൂടെ എ ഐ ചാറ്റ് ബോട്ട് സേവനം വ്യാപിപ്പിച്ചിരുന്നു. ഇംഗ്ലീഷ് കൂടാതെ ജാപ്പനീസ് ,കൊറിയൻ ഭാഷകളിലും ചാറ്റ് ബോട്ട് സേവനം ലഭ്യമാണ് . വൈകാതെ തന്നെ 40 ഭാഷകളിൽ കൂടെ സേവനം ലഭ്യമാവുമെന്നു കമ്പനി പറയുന്നു.

Tags:    

Similar News