വാട്സാപ്പ് ബിസിനസ് വഴി ഫേസ്ബുക്കിലും പരസ്യം ചെയ്യാം ; ചെറുകിട ബിസിനസുകാർക് പുതിയ രണ്ടു ഫീച്ചറുകൾ
- വാട്സാപ്പ് ബിസിനസ്സിന് നിലവിൽ 200 മില്യൺ ഉപയോക്താക്കൾ
- ചെറുകിട ബിസിനസുകാർക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും
- പെയ്ഡ് ഫീച്ചർ സൗകര്യവും ലഭിക്കും
വാട്സാപ്പ് ബിസിനസ് ഉപയോക്താക്കൾക്കായി മെറ്റ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഫേസ്ബുക് അക്കൗണ്ട് ഇല്ലാതെ തന്നെ വാട്സാപ്പിൽ നിന്ന് ഫേസ്ബുക്കുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ കഴിയും. കൂടാതെവാട്സാപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് വേണ്ടി പേയ്ഡ് മെസ്സേജ് ഫീച്ചറും അവതരിപ്പിക്കുന്നു. ആൻഡ്രോയ്ഡ് ഐ ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാം.
ഫേസ് ബുക്ക് ഐഡി വേണ്ട
വാട്സാപ്പ് ബിസിനസ്സിന് നിലവിൽ 200 മില്യൺ ഉപയോക്താക്കൾ ഉണ്ട്. പുതിയ ഫീച്ചർ പ്രകാരം വാട്സാപ്പിൽ തന്നെ ഒരു ഇമെയിൽ ഐഡിയും പേയ്‌മെന്റ് സൗകര്യവും ഉണ്ടെങ്കിൽ ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം 'ക്ലിക്ക് റ്റു വാട്സാപ്പ് ' പരസ്യങ്ങൾ നിർമിക്കാൻ കഴിയും. നേരത്തെ ഇതിനായി ഫേസ്ബുക്ക് ഐഡി നിർബന്ധം ആയിരുന്നു. ഇതിലൂടെ ചെറുകിട ബിസിനസുകാർക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നു കമ്പനി പറയുന്നു.
വാട്സാപ്പ് ബിസിനസ്സിൽ പെയ്ഡ് മെസ്സേജ് ഫീച്ചറും.
ചെറുകിട ബിസിനസുകാർക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനം വരുന്നു. അപ്പോയ്ന്റ്മെന്റ് റിമൈൻഡർ, ബർത്ത് ഡേ സന്ദേശങ്ങൾ, ഹോളിഡേ സെയിൽസ് അപ്ഡേറ്റുകൾ എന്നിവ ഈ ഫീച്ചർ ഉപയോഗിച്ച് അയക്കാൻ കഴിയും.
മെസ്സേജുകൾ മാന്വലി അയക്കാതെ ഒരേ മെസ്സേജ് കൂടുതൽ ആളുകൾക്കു അവരുടെ പേര് സഹിതം അയക്കാൻ സാധിക്കുംഎന്നതാണ് ഇതിന്റെ മെച്ചം. ഇതിനായി ഉപഭോക്താക്കളുടെ കാറ്റഗറി അനുസരിച്ച് വ്യത്യസ്തമായ ലിസ്റ്റുകൾ ഉണ്ടാക്കി ദിവസവും സമയവും ഷെഡ്യൂൾ ചെയ്താൽ ഉപഭോക്താക്കൾക്ക് പഴ്സണലൈസ്ഡ് സന്ദേശങ്ങൾ ലഭിക്കും. എന്നാൽ ഈ ഫീച്ചർ ലഭിക്കുന്നതായി ഉപയോക്താവിൽ നിന്ന് ചാർജ് ഈടാക്കുന്നതാണ്.