പ്രീപെയിഡ് ആപ്പുകള്‍ കുരുക്കാകാതെ നോക്കണമെന്ന് ആര്‍ബിഐ
മുംബൈ: ഗുരുഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ‘എസ്‌റൈഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന അനധികൃത പ്രീപെയിഡ് വാലറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു. കാര്‍ പൂളിംഗ് ആപ്പാണ് എസ്‌റൈഡ്. എന്നാല്‍ കമ്പനി ഈ ആപ്പ് ഉപയോഗിച്ച് ഒരു പ്രീ-പെയിഡ് വാലറ്റ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഒരു പ്രീപെയിഡ് ആപ്പിനു വേണ്ട അനുമതികളൊന്നും നേടാതെയാണ് പണം അടയ്ക്കാനുള്ള വാലറ്റായി പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇത്തരം അനധികൃത ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് ശ്രദ്ധ വേണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എസ്‌റൈഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് […]
മുംബൈ: ഗുരുഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ‘എസ്‌റൈഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന അനധികൃത പ്രീപെയിഡ് വാലറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു.
കാര്‍ പൂളിംഗ് ആപ്പാണ് എസ്‌റൈഡ്. എന്നാല്‍ കമ്പനി ഈ ആപ്പ് ഉപയോഗിച്ച് ഒരു പ്രീ-പെയിഡ് വാലറ്റ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഒരു പ്രീപെയിഡ് ആപ്പിനു വേണ്ട അനുമതികളൊന്നും നേടാതെയാണ് പണം അടയ്ക്കാനുള്ള വാലറ്റായി പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇത്തരം അനധികൃത ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് ശ്രദ്ധ വേണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
എസ്‌റൈഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് വഴി എന്തെങ്കിലും ഇടപാടുകള്‍ നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം ഇടപാടുകള്‍ നടത്താനെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. എസ്‌റൈഡ് എന്നത് സാധാരണ പ്രീപെയിഡ് ആപ്പുകളെപ്പോലെ ക്ലോസ്ഡ് ആപ്പായായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ, 2007 ലെ പേമെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് പ്രകാരമുള്ള ആര്‍ബിഐയുടെ അനുമതിയും എസ്‌റൈഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിന് ഇല്ല.
ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോഴും, പണം കൈകാര്യം ചെയ്യുമ്പോഴും അതീവജാഗ്രതവേണമെന്നും ആര്‍ബിഐ അഭ്യര്‍ഥിക്കുന്നു. ഉപഭോക്താക്കള്‍ അവരുടെ സ്വന്തം താല്‍പ്പര്യപ്രകാരം ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ പൊതു ജനങ്ങള്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതാണോയെന്ന് ഉറപ്പാക്കണം.
ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ അംഗീകൃത പേയ്‌മെന്റ് സേവനദാതാക്കളുടെയും അംഗീകൃത പേയമെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെയും ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് നോക്കി ഉറപ്പാക്കിയശേഷം സുരക്ഷിതമായ പേമെന്റ് നടത്താം.