ദുർബലമായ ആഗോള പ്രവണതകളിൽ തട്ടിവീണ് ഇന്ത്യന്‍ വിപണി

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല പ്രവണതകളുടെ പ്രതിഫലനത്താല്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഇടിഞ്ഞു. സെന്‍സെക്‌സില്‍ 214 പോയിന്റെ ഇടിവാണ് തുടക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ട വ്യാപാരത്തില്‍ രാവിലെ 10.40-നു എന്‍എസ്ഇ നിഫ്റ്റി 30.20 പോയിന്റ് താഴ്ന്ന് 17,914.40 ല്‍ എത്തി. സെന്‍സെക്‌സ് 102.11 പോയിന്റ് ഇടിഞ്ഞ് 60,158.02 ല്‍ വ്യാപാരം നടത്തുന്നു. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ, വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, നെസ്ലെ തുടങ്ങിയവയുടെ ഓഹരികള്‍ […]

Update: 2022-08-17 23:50 GMT

മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല പ്രവണതകളുടെ പ്രതിഫലനത്താല്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഇടിഞ്ഞു. സെന്‍സെക്‌സില്‍ 214 പോയിന്റെ ഇടിവാണ് തുടക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ട വ്യാപാരത്തില്‍ രാവിലെ 10.40-നു എന്‍എസ്ഇ നിഫ്റ്റി 30.20 പോയിന്റ് താഴ്ന്ന് 17,914.40 ല്‍ എത്തി. സെന്‍സെക്‌സ് 102.11 പോയിന്റ് ഇടിഞ്ഞ് 60,158.02 ല്‍ വ്യാപാരം നടത്തുന്നു.

ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ, വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, നെസ്ലെ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

എന്നാല്‍, പവര്‍ ഗ്രിഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അള്‍ട്രാടെക് സിമന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ മിഡ് സെഷന്‍ ഡീലുകളില്‍ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂർ നിഫ്റ്റി -62.50 പോയിന്റ് താഴ്ന്നു 17,905.50 ൽ വ്യാപാരം നടക്കുന്നു.

അമേരിക്കന്‍ വിപണികള്‍ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.

ബിഎസ്ഇ സൂചിക ബുധനാഴ്ച 417.92 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 60,260.13 ല്‍ എത്തി. നിഫ്റ്റി 119 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17,944.25 ലെത്തി.

ബ്രെന്റ് ക്രൂഡ് 0.10 ശതമാനം ഉയര്‍ന്ന് ബാരലിന് 93.74 ഡോളറിലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ആഭ്യന്തര ഓഹരികള്‍ വാങ്ങുന്നത് തുടരുന്നതിനാല്‍ വിപണിയിലെ അറ്റ വാങ്ങലുകാരാണ്. ബുധനാഴ്ച 2,347.22 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വാങ്ങിയത്.

കടുത്ത നടപടികൾ തുടരുമെന്ന് ഫെഡ് മിനിട്ട്സിൽ നൽകുന്ന സൂചന യുഎസ് വിപണിയിൽ നേരിയ ചലനം സൃഷ്ടിച്ചേക്കാം. പക്ഷെ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് വിപണിയുടെ മനോഭാവം മൊത്തത്തിൽ മാറ്റിയിട്ടുള്ളതിനാൽ അത് ഇന്ത്യൻ വിപണിയിൽ നിലനിൽക്കുന്ന ബുള്ളിഷ് പ്രവണതയെ ബാധിക്കാൻ ഇടയില്ല. താഴ്ചയിൽ വാങ്ങാനുള്ള പ്രവണതകൾ ഇടക്കാലത്തു തുടരും," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

സാങ്കേതികമായ കാഴ്ചപ്പാടിൽ ഇപ്പോഴത്തെ നിലയിൽ നിന്നും വിപണിയെ ഉയരത്തിലേക്ക് നയിക്കാൻ തക്ക പ്രേരകശക്തികളൊന്നുമില്ല. സാമ്പത്തിക വർഷം 23 ഫലങ്ങളുടെ 21 ഇരട്ടിയിലാണ്‌ നിഫ്റ്റി ഇപ്പോൾ വ്യാപാരം നടത്തുന്നത്. മികച്ച ജിഡിപി യും കമ്പനി ഫലങ്ങളും തുടരുമെന്ന് പ്രതീക്ഷയിലാണ് വിപണി. വളർച്ച തുടരുകയാണെങ്കിൽ വാഹന മേഖലയും ക്യാപിറ്റൽ ഗൂഡ്‌സും കൂടുതൽ ആകർഷകമാകാം, അദ്ദേഹം തുടർന്നു.

മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറയുന്നു,' ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി തീരുമാനത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണികള്‍ വ്യാഴാഴ്ച്ച ആദ്യ വ്യാപാരത്തില്‍ താഴ്ന്ന നിലയിലാകുമെന്നു തന്നെയാണ് വിലയിരുത്തല്‍. അടുത്ത ഫെഡ് മീറ്റിംഗില്‍ നിരക്ക് വര്‍ധന തുടരുമെന്ന സൂചന യുഎസ് വിപണികളില്‍ കുത്തനെ ഇടിവിന് കാരണമായി.'

Tags:    

Similar News