കോടതി വിധി ; ഫോര്‍ട്ടിസ് ഓഹരികള്‍ 20% ഇടിഞ്ഞു
ഫോര്‍ട്ടിസ് ഹെല്‍ത് കെയറിനായുള്ള മലേഷ്യന്‍ സ്ഥാപനമായ ഐഎച്ച്എച്ചിന്റെ ഓപ്പണ്‍ ഓഫറില്‍ സ്റ്റേ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞ് ഷെയറൊന്നിന് 250 രൂപയിലെത്തി. ഫോര്‍ട്ടിസ്-ഐഎച്ച്എച്ച് ഇടപാടിന്റെ എക്സിക്യൂഷന്‍ നടപടികള്‍ പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതിയോട് കേസില്‍ ഉള്‍പ്പെട്ട പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇടപാടുകള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് ഓഡിറ്റര്‍മാരെ നിയമിക്കുന്നത് പരിഗണിക്കാനും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലേഷ്യ ആസ്ഥാനമായ പ്രമുഖ ഹെല്‍ത് കെയര്‍ സ്ഥാപനമായ ഐഎച്ച്എച്ച് ഹെല്‍ത്്‌കെയര്‍ 2018ല്‍ […]
ഫോര്‍ട്ടിസ് ഹെല്‍ത് കെയറിനായുള്ള മലേഷ്യന്‍ സ്ഥാപനമായ ഐഎച്ച്എച്ചിന്റെ ഓപ്പണ്‍ ഓഫറില്‍ സ്റ്റേ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞ് ഷെയറൊന്നിന് 250 രൂപയിലെത്തി. ഫോര്‍ട്ടിസ്-ഐഎച്ച്എച്ച് ഇടപാടിന്റെ എക്സിക്യൂഷന്‍ നടപടികള്‍ പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതിയോട് കേസില്‍ ഉള്‍പ്പെട്ട പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇടപാടുകള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് ഓഡിറ്റര്‍മാരെ നിയമിക്കുന്നത് പരിഗണിക്കാനും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലേഷ്യ ആസ്ഥാനമായ പ്രമുഖ ഹെല്‍ത് കെയര്‍ സ്ഥാപനമായ ഐഎച്ച്എച്ച് ഹെല്‍ത്്‌കെയര്‍ 2018ല്‍ ഫോര്‍ട്ടിസ് ഹെല്‍ത് കെയറിൻറെ 31 ശതമാനം ഓഹരികള്‍ 1.1 ബില്യണ്‍ ഡോളറിന് ബിഡ്ഡിംഗിലൂടെ സ്വന്തമാക്കി. ഫോര്‍ട്ടിസിലെ മറ്റൊരു 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നതിനാണ് ഐഎച്ച്എച്ച് ഓപ്പണ്‍ ഓഫര്‍ മുന്നോട്ട് വച്ചത്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പോകുകയും നിയമോപദേശം തേടുകയും ചെയ്യുമെന്ന് ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രസ്താവനയില്‍ പറഞ്ഞു. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ടിസിന്റെ ഓപ്പണ്‍ ഓഫര്‍ അനുവദിക്കാമോ എന്ന് കീഴ്ക്കോടതിക്ക് തീരുമാനിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറിനായുള്ള ഐഎച്ച്എച്ച് ഹെല്‍ത്ത്‌കെയറിന്റെ ഓപ്പണ്‍ ഓഫര്‍ 2018 മുതല്‍ സ്തംഭിച്ചിരിക്കുകയാണ്. ഐഎച്ച്എല്‍-ഫോര്‍ട്ടീസ് ഇടപാടിനെതിരെ ജപ്പാന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഡയ്ച്ചി സാങ്‌ഗ്യോ ആണ് കോടതിയില്‍ പോയത്. ഫോര്‍ട്ടീസിന്റെ മുന്‍ പ്രെമോട്ടര്‍മാരില്‍ നിന്നും ഡയ്ച്ചി 3600 കോടി രൂപയുടെ ആര്‍ബിട്രേഷന്‍ വിധി നേടിയിരുന്നു.