രാജ്യത്തിന്റെ വളര്‍ച്ച ഐഎംഎഫ് പ്രവചനങ്ങളേക്കാള്‍ മികച്ചതാകും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ഡെല്‍ഹി: അടുത്ത വര്‍ഷം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) പ്രവചനങ്ങളേക്കാള്‍ മികച്ച വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പറഞ്ഞു. മൂലധനത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കുന്നതിനാലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ച ഈ വര്‍ഷം 6.8 ശതമാനവും അടുത്ത വര്‍ഷത്തേക്ക് 6.1 ശതമാനവുമായി പ്രവചിച്ചിരുന്നു. ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നിലവിലെ സ്ഥിതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഔപചാരികമാക്കാനും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ […]

Update: 2022-10-31 06:38 GMT

ഡെല്‍ഹി: അടുത്ത വര്‍ഷം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) പ്രവചനങ്ങളേക്കാള്‍ മികച്ച വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പറഞ്ഞു. മൂലധനത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കുന്നതിനാലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ച ഈ വര്‍ഷം 6.8 ശതമാനവും അടുത്ത വര്‍ഷത്തേക്ക് 6.1 ശതമാനവുമായി പ്രവചിച്ചിരുന്നു.

ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നിലവിലെ സ്ഥിതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഔപചാരികമാക്കാനും ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഐഎംഎഫ് പ്രവചിച്ച 6 ശതമാനം അടിസ്ഥാന സംഖ്യകളോട് 0.5-0.8 ശതമാനം കൂട്ടിച്ചേര്‍ക്കലുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന കടം-ജിഡിപി അനുപാതത്തില്‍ സുസ്ഥിരത ഒരു പ്രശ്‌നമല്ലെന്നും ആസ്തി ധനസമ്പാദനത്തോടെ ഇത് കുറയാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് കടം കുറയ്ക്കാന്‍ അസറ്റ് മോണിറ്റൈസേഷന്‍ വരുമാനം ഉപയോഗിക്കാന്‍ കഴിയും. അത് ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് ഏറ്റവും മികച്ച സാമ്പത്തിക ഉത്തേജനം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News