ജെഎംജെ ഫിന്‍ടെക് റൈറ്റ്‌സ് ഇഷ്യുവിന്

  • 49 കോടി രൂപയുടെ ഓഹരികളാണ് ഇഷ്യു ചെയ്യുക
  • മൂന്നാംപാദത്തില്‍ ജെഎംജെ ഫിന്‍ടെക് ലിമിറ്റഡ് 1.02 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു

Update: 2025-02-27 09:21 GMT

ജോജു മടത്തുംപടി ജോണി, മാനേജിംഗ് ഡയറക്ടര്‍

പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ ജെഎംജെ ഫിന്‍ടെക് റൈറ്റ്‌സ് ഇഷ്യുവിന്. കമ്പനിയുടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് റൈറ്റ്‌സ് ഇഷ്യു വഴി 49 കോടി രൂപയുടെ ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2025 ജനുവരി 21 ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. റൈറ്റ്‌സ് ഇഷ്യുവിന് അംഗീകാരം നേടുന്നതിനായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കും.

ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ ജെഎംജെ ഫിന്‍ടെക് ലിമിറ്റഡ് 1.02 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ നിന്നും വരുമാനം 67.82ശതമാനം വര്‍ധിച്ച് 3.59 കോടി രൂപയായി.

കമ്പനിയുടെ കഴിഞ്ഞ 9 മാസങ്ങളിലെ അറ്റാദായം 169.02 ശതമാനം വര്‍ധിച്ച് 4.51 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവി ല്‍ ഇത് 1.68 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വായ്പകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ നിന്നും 47.01 ശതമാനവും, നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നിന്നും 28.87 ശതമാനവും വര്‍ധിച്ച് 33.13 കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 25.70 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ 22.53 കോടി രൂപയുമായിരുന്നു മൊത്തം വായ്പകള്‍. 

Tags:    

Similar News