ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാലുദിവസം മുടങ്ങും

  • ബാങ്ക് ജിവനക്കാരുടെ പണിമുടക്ക് രണ്ടുദിവസം
  • ജനങ്ങള്‍ക്കും വ്യാപാര വ്യവസായ മേഖലയ്ക്കും പണിമുടക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും
;

Update: 2025-03-17 13:07 GMT

ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ നാലുദിവസം ബാങ്ക് പ്രവര്‍ത്തനം നിലയ്ക്കും. രണ്ടുദിവസം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ മുടക്കം സംഭവിക്കുക.

ബാങ്കിങ് മേഖലയിലെ ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്. 23, 24 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച് 22 ശനിയും 23 ഞായറുമായതിനാല്‍ നാലുദിവസം തുടര്‍ച്ചയായി ബാങ്കിന്റെ പ്രവര്‍ത്തനം മുടങ്ങും. ഇത് രാജ്യത്തെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്.

ജനങ്ങള്‍ക്കും വ്യാപാര വ്യവസായ മേഖലയ്ക്കും പണിമുടക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയേറെയാണ്.

എല്ലാ തസ്തികളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പിലാക്കുക, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. നേരത്തെ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ബാങ്ക് ജോലികളുടെ സുരക്ഷ ധനകാര്യ സേവന വകുപ്പിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തൊഴിലാളികള്‍ക്കുള്ള ഭീഷണിയാണെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. 

Tags:    

Similar News