തമിഴ് നാട് മെർക്കന്റൈൽ ബാങ്കിന്റെ അറ്റാദായം 32 ശതമാനം ഉയർന്നു
സെപ്റ്റംബർ പാദത്തിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ അറ്റാദായം 37 ശതമാനം വർധിച്ച് 262 കോടി രൂപയായി. വരുമാനത്തിലെ വർധനവും, കിട്ടാക്കടം കുറഞ്ഞതുമാണ് ഇതിനു കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് 191 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ബാങ്കിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യത്തെ ത്രൈമാസ ഫലമാണിത്. മൊത്ത വരുമാനം ഈ പാദത്തിൽ 1,101 കോടി രൂപയിൽ നിന്ന് 1,141 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 950 കോടി രൂപയിൽ നിന്നും 997 കോടി രൂപയായി. മൊത്ത നിഷ് ക്രിയ ആസ്തി 3.31 ശതമാനത്തിൽ നിന്നും […]
സെപ്റ്റംബർ പാദത്തിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ അറ്റാദായം 37 ശതമാനം വർധിച്ച് 262 കോടി രൂപയായി. വരുമാനത്തിലെ വർധനവും, കിട്ടാക്കടം കുറഞ്ഞതുമാണ് ഇതിനു കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് 191 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ബാങ്കിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യത്തെ ത്രൈമാസ ഫലമാണിത്. മൊത്ത വരുമാനം ഈ പാദത്തിൽ 1,101 കോടി രൂപയിൽ നിന്ന് 1,141 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 950 കോടി രൂപയിൽ നിന്നും 997 കോടി രൂപയായി.
മൊത്ത നിഷ് ക്രിയ ആസ്തി 3.31 ശതമാനത്തിൽ നിന്നും 1.70 ശതമാനമായും അറ്റ നിഷ് ക്രിയ ആസ്തി 1.82 ശതമാനത്തിൽ നിന്നും 0.86 ശതമാനമായി കുറഞ്ഞു. അടിയന്തരാവശ്യങ്ങൾക്കായി മാറ്റി വച്ച തുക 39 കോടി രൂപയിൽ നിന്നും 34 കോടി റൂഹായായി കുറഞ്ഞു.
ബാങ്കിന്റെ മൊത്ത ബിസ്സിനെസ്സ് 7.43 ശതമാനം അഥവാ 78,013 കോടി രൂപയായി. അറ്റ പലിശ മാർജിൻ 4.47 ശതമാനമായി. പ്രൊവിഷൻ കവറേജ് അനുപാതം 88.58 ശതമാനം വർധിച്ചു. ബാങ്കിന്റെ ഓഹരി ഇന്ന് 6.21 ശതമാനം വർധിച്ച് 518 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.