നിക്ഷേപത്തിനൊരുങ്ങുകയാണോ?; മള്‍ട്ടി ക്യാപ് ഫണ്ടുകളെ അറിയാം

വ്യത്യസ്ത റിസ്‌ക് പ്രൊഫൈലുകളുള്ള നിരവധി തരത്തിലുള്ള നിക്ഷേപങ്ങളുണ്ട്. റിസ്‌ക് പ്രൊഫൈലിനെ ഉയര്‍ന്നത്, മിതമായത്, താഴ്ന്നത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മ്യൂച്വല്‍ ഫണ്ടുകളെ ഇക്വിറ്റി ഓറിയന്റഡ്, ഡെറ്റ് ഓറിയന്റഡ്, ഹൈബ്രിഡ് എന്നിങ്ങനെ തരം തിരിച്ചിരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ നിക്ഷേപിക്കുന്ന ലാര്‍ജ് ക്യാപ് ഫണ്ടുകളുണ്ട്, ഇടത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്ന മിഡ് ക്യാപ്, ചെറുകിട കമ്പനികളില്‍ നിക്ഷേപിക്കുന്ന സ്മോള്‍ ക്യാപ് എന്നിങ്ങനെയും ഉണ്ട്. ഇത് പോലെ വലിയ, ചെറുകിട, ഇടത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്നതാണ് മള്‍ട്ടി […]

Update: 2022-10-31 04:55 GMT

വ്യത്യസ്ത റിസ്‌ക് പ്രൊഫൈലുകളുള്ള നിരവധി തരത്തിലുള്ള നിക്ഷേപങ്ങളുണ്ട്. റിസ്‌ക് പ്രൊഫൈലിനെ ഉയര്‍ന്നത്, മിതമായത്, താഴ്ന്നത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മ്യൂച്വല്‍ ഫണ്ടുകളെ ഇക്വിറ്റി ഓറിയന്റഡ്, ഡെറ്റ് ഓറിയന്റഡ്, ഹൈബ്രിഡ് എന്നിങ്ങനെ തരം തിരിച്ചിരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ നിക്ഷേപിക്കുന്ന ലാര്‍ജ് ക്യാപ് ഫണ്ടുകളുണ്ട്, ഇടത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്ന മിഡ് ക്യാപ്, ചെറുകിട കമ്പനികളില്‍ നിക്ഷേപിക്കുന്ന സ്മോള്‍ ക്യാപ് എന്നിങ്ങനെയും ഉണ്ട്. ഇത് പോലെ വലിയ, ചെറുകിട, ഇടത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്നതാണ് മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ട്. വിവിധ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനുകളുള്ള കമ്പനികളില്‍ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപിക്കുന്ന ഒരു ഫണ്ടാണിത്.

മള്‍ട്ടി ക്യാപ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്

നിക്ഷേപകര്‍ സ്വരൂപിച്ച പണം ഓരോ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടും കമ്പനി സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നു. ഈ ഫണ്ടുകള്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നു. ലാര്‍ജ് ക്യാപ് ഫണ്ടിന് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ മികച്ച 100 കമ്പനികളുടെ ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ. അതുപോലെ, സ്മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് 250-ന് താഴെയുള്ള കമ്പനികളില്‍ നിക്ഷേപിക്കാം. മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കാര്യത്തില്‍ 251 മുതലുള്ള കമ്പനികളെയാണ് സ്മോള്‍ ക്യാപ് എന്ന് വിളിക്കുന്നത്. ഈ സ്റ്റോക്കുകളുടെ അനുപാതം വ്യത്യാസപ്പെടാം.

ആര്‍ക്കെല്ലാം നിക്ഷേപിക്കം

വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ഉള്ളത്കൊണ്ടുതന്നെ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ ആദ്യ തവണ ഇക്വിറ്റി നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്. സാമ്പത്തിക സ്ഥിരതയ്ക്കായി വന്‍കിട കമ്പനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്ക് പോകണോ അതോ ഉയര്‍ന്ന വളര്‍ച്ച നല്‍കുന്നതും എന്നാല്‍ അപകടസാധ്യതയുള്ളതുമായ മിഡ്, സ്മോള്‍ ക്യാപ്സിലേക്ക് പോകണോ എന്നതിനെക്കുറിച്ച് ധാരാളം നിക്ഷേപകര്‍ ആശയക്കുഴപ്പത്തിലാണ്. മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. നേരത്തെയുള്ള വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വീട് പണിയുന്നത് തുടങ്ങിയ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യമുള്ളവര്‍ക്ക് മള്‍ട്ടി ക്യാപ് ഫണ്ട് തെരഞ്ഞെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപ ലക്ഷ്യങ്ങളെക്കുറിച്ച് നിക്ഷേപകന്‍ വ്യക്തമായിരിക്കണം. മള്‍ട്ടി ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ പണം സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കപ്പെടും. അതിനാല്‍ ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടസാധ്യതകള്‍ക്ക് വിധേയമാണെന്നത് ഓര്‍മ്മ വേണം. റിട്ടേണുകളെ ബാധിക്കുന്ന ചെലവുകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഫണ്ട് മാനേജരുടെ ശമ്പളം പോലെ ഫണ്ടിന് അഡ്മിനിസ്‌ട്രേറ്റീവ്, പ്രവര്‍ത്തന ചെലവുകളുണ്ടാകും. വാര്‍ഷികാടിസ്ഥാനത്തിലാണ് ഇത് ഈടാക്കുന്നത്.

മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ നികുതി

നികുതിക്ക് ശേഷമുള്ള റിട്ടേണുകളാണ് പ്രധാനം. അത് നിര്‍ണ്ണയിക്കുന്നതിന് മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ നികുതി അനുസരിച്ചാണ്. നിങ്ങളുടെ മള്‍ട്ടി ക്യാപ് ഫണ്ട് കൈമാറിയതിന്റെ ഫലമായി ലഭിക്കുന്ന മൂലധന നേട്ടത്തിന് എത്രത്തോളം നിക്ഷേപം കൈവശം വച്ചു എന്നതിനെ ആശ്രയിച്ച് നികുതി ചുമത്തപ്പെടും. നിക്ഷേപങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍, നേട്ടങ്ങളെ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിനായി തരംതിരിച്ച് അവയ്ക്ക് 15 ശതമാനം നികുതി നല്‍കേണ്ടതുണ്ട്. അതേസമയം ഒരു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വച്ചാല്‍ മള്‍ട്ടി ലോങ് ടേം ക്യാപിറ്റല്‍ ഗെയിനായി തരംതിരിച്ച് ഒരു ലക്ഷത്തിന് മുകളിലുള്ള നേട്ടങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്തും. 1 ലക്ഷം വരെ നികുതി രഹിതമാണ്.

Tags: