പിഎൻബി നിക്ഷേപ പലിശ നിരക്ക് 0.75% വരെ ഉയര്‍ത്തി

  പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.75 ശതമാനം (75 ബിപിഎസ്) വരെ വര്‍ധിപ്പിച്ചു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2022 ഒക്ടോബര്‍ 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇനി 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 3.50 ശതമാനം മുതല്‍ 6.10 ശതമാനം വരെ പലിശ നല്‍കും. 600 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് […]

Update: 2022-10-27 01:44 GMT

 

പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.75 ശതമാനം (75 ബിപിഎസ്) വരെ വര്‍ധിപ്പിച്ചു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2022 ഒക്ടോബര്‍ 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇനി 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 3.50 ശതമാനം മുതല്‍ 6.10 ശതമാനം വരെ പലിശ നല്‍കും. 600 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് ഇപ്പോള്‍ പരമാവധി 7 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.80 ശതമാനവും പലിശ നല്‍കും.

46 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.75 ശതമാനം വര്‍ധിപ്പിച്ച് 3.75 ശതമാനത്തില്‍ നിന്ന് 4.50 ശതമാനമാക്കി ഉയര്‍ത്തി. 180 മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ളവയുടെ പലിശ നിരക്ക് 5% ശതമാനത്തില്‍ നിന്ന് 0.50 ശതമാനം ഉയര്‍ത്തി 5.50 ശതമാനമാക്കി. ഒരു വര്‍ഷം മുതല്‍ 599 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.60 ശതമാനം വര്‍ധിപ്പിച്ച് 5.70 ശതമാനത്തില്‍ നിന്ന് 6.30 ശതമാനമാക്കി ഉയര്‍ത്തി. 600 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ച് 6.50 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി.

601 ദിവസം മുതല്‍ 2 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ളുടെ പലിശ നിരക്ക് 0.60 ശതമാനം വര്‍ധിപ്പിച്ച് 5.70 ശതമാനത്തില്‍ നിന്ന് 6.30 ശതമാനമാക്കി ഉയര്‍ത്തി. 2 മുതല്‍ 3 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.80 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി. 3 മുതല്‍ 5 വര്‍ഷം വരെ വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.80 ശതമാനത്തില്‍ നിന്ന് 6.10 ശതമാനമായി വര്‍ധിപ്പിച്ചു. 5 മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.85 ശതമാനത്തില്‍ നിന്ന് 6.10% ശതമാനമായി പിഎന്‍ബി ബാങ്ക് ഉയര്‍ത്തി.

Tags:    

Similar News