599 കി.മീ മൈലേജ്! ഞെട്ടിക്കാന്‍ ടൊയോട്ട ബിസെഡ് 3

വാഹന ലോകത്ത് ഇലക്ട്രിക്ക് മോഡലുകള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ പുത്തന്‍ മോഡലുകളിറക്കി മാര്‍ക്കറ്റില്‍ മുന്‍നിരയിലെത്താനുള്ള ശ്രമത്തിലാണ് ടൊയോട്ട. ഇതിന്റെ ഭാഗമായി ബിസെഡ് 3 എന്ന പുത്തന്‍ ഇലക്ട്രിക്ക് മോഡല്‍ സെഡാന്‍ കമ്പനി ഇറക്കിയിരിക്കുകയാണ്. ബിസെഡ് 4 എക്‌സ് എന്ന ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം വന്നിരിക്കുന്ന ഈ മോഡല്‍ മൈലേജിന്റെ കാര്യത്തില്‍ വാഹന പ്രേമികളെ ഞെട്ടിക്കുമെന്ന് ഓട്ടോമൊബൈല്‍ ലോകത്ത് വാര്‍ത്തകളും വന്നിരുന്നു. മാത്രമല്ല ടൊയോട്ടയുടെ വാഹനം ടെസ്ലയുടെ ഇലക്ട്രിക്ക് മോഡലുകളുമായി മാര്‍ക്കറ്റില്‍ മത്സരിച്ചേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് മോഡലാണിത്. […]

Update: 2022-10-29 04:33 GMT

വാഹന ലോകത്ത് ഇലക്ട്രിക്ക് മോഡലുകള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ പുത്തന്‍ മോഡലുകളിറക്കി മാര്‍ക്കറ്റില്‍ മുന്‍നിരയിലെത്താനുള്ള ശ്രമത്തിലാണ് ടൊയോട്ട. ഇതിന്റെ ഭാഗമായി ബിസെഡ് 3 എന്ന പുത്തന്‍ ഇലക്ട്രിക്ക് മോഡല്‍ സെഡാന്‍ കമ്പനി ഇറക്കിയിരിക്കുകയാണ്.

ബിസെഡ് 4 എക്‌സ് എന്ന ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം വന്നിരിക്കുന്ന ഈ മോഡല്‍ മൈലേജിന്റെ കാര്യത്തില്‍ വാഹന പ്രേമികളെ ഞെട്ടിക്കുമെന്ന് ഓട്ടോമൊബൈല്‍ ലോകത്ത് വാര്‍ത്തകളും വന്നിരുന്നു. മാത്രമല്ല ടൊയോട്ടയുടെ വാഹനം ടെസ്ലയുടെ ഇലക്ട്രിക്ക് മോഡലുകളുമായി മാര്‍ക്കറ്റില്‍ മത്സരിച്ചേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് മോഡലാണിത്.

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡിയും ടൊയോട്ടയും സംയുക്തമായാണ് പുതിയ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബിസെഡ് 3ല്‍ ഉള്ള ബാറ്ററി ഒറ്റച്ചാര്‍ജ്ജില്‍ 599 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബിവൈഡി തന്നെയാണ് വാഹനത്തിന്റെ ബാറ്ററിയും വികസിപ്പിച്ചിരിക്കുന്നത്. 10 വര്‍ഷം വരെ ബാറ്ററിയ്ക്ക് ലൈഫുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

സ്പ്ലിറ്റ് സീറ്റ്, ഹെഡ്ലാംപ്, ബോണറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ് ലൈറ്റുകള്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ ബിസെഡ് 3 മോഡലിന്റെ പ്രത്യേകതയാണ്. 4,375 എംഎം നീളവും 1,835 എംഎം വീതിയും 1,475 എംഎം ഉയരവുമുള്ള സെഡാന്‍ മോഡലാണ് ടൊയോട്ട ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. വരും മാസങ്ങളില്‍ മോഡലിന്റെ പുതിയ വേരിയന്റുകളും ഒരുപക്ഷേ കമ്പനി ഇറക്കിയേക്കും.

Tags:    

Similar News