പണപ്പെരുപ്പം മെരുങ്ങുന്നില്ല, ഇസിബി മുക്കാൽ ശതമാനം നിരക്ക് കൂട്ടി
ഫ്രങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ കേന്ദ്രബാങ്ക് വീണ്ടും പലിശ നിരക്കുയര്‍ത്തി. ഇന്നലെ 75 ബേസിസ് പോയിന്റാണ് പലിശ നിരക്കുയര്‍ത്തിയത്. പത്തൊമ്പത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കായ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പണപ്പെരുപ്പം 8.6 ശതമാനമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂലൈയില്‍ അര ശതമാനം നിരക്കുയര്‍ത്തിയിരുന്നു. പണപ്പെരുപ്പം 9.9 ശതമാനമായതോടെയാണ് വീണ്ടും പലിശ നിരക്ക് വർധിപ്പിച്ചത്. ഇതോടെ അടിസ്ഥാന നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 1.5 ശതമാനമായി. വാണിജ്യ ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് രണ്ട് ശതമാനവുമായി. പണപ്പെരുപ്പം രണ്ട് […]
ഫ്രങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ കേന്ദ്രബാങ്ക് വീണ്ടും പലിശ നിരക്കുയര്‍ത്തി. ഇന്നലെ 75 ബേസിസ് പോയിന്റാണ് പലിശ നിരക്കുയര്‍ത്തിയത്. പത്തൊമ്പത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കായ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പണപ്പെരുപ്പം 8.6 ശതമാനമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂലൈയില്‍ അര ശതമാനം നിരക്കുയര്‍ത്തിയിരുന്നു. പണപ്പെരുപ്പം 9.9 ശതമാനമായതോടെയാണ് വീണ്ടും പലിശ നിരക്ക് വർധിപ്പിച്ചത്.
ഇതോടെ അടിസ്ഥാന നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 1.5 ശതമാനമായി. വാണിജ്യ ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് രണ്ട് ശതമാനവുമായി. പണപ്പെരുപ്പം രണ്ട് ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, വിപണിയില്‍ പണ ലഭ്യത കുറയ്ക്കാനാണ് നിരക്കുയര്‍ത്തല്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് ഡിസംബറില്‍ അര ശതമാനത്തിന്റെ കൂടി വർധന പ്രതീക്ഷിക്കുന്നുണ്ട്. 2023 ഓടെ ഇത് മൂന്ന് ശതമാനത്തിലേക്ക് എത്തുമെന്നുള്ള കണക്കുക്കുട്ടലുകളുമുണ്ട്.
പലിശ നിരക്കുയര്‍ത്തന്നതിലൂടെ രാജ്യത്തെ വായ്പയെടുക്കലും, ചെലവഴിക്കലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ചെലവഴിക്കല്‍ കുറയുന്നത് ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കുകയും അതുവഴി വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകുമെന്നുമാണ് കേന്ദ്ര ബാങ്കിന്റെ കണക്കു കൂട്ടല്‍. കേന്ദ്രബാങ്കിന്റെ നിരക്കുയര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ ബോണ്ട് യീല്‍ഡ് താഴുകയും, ബാങ്ക് ഓഹരികള്‍ ഉയരുകയും ചെയ്തു. പെട്ടന്നുള്ള നിരക്കുയര്‍ത്തല്‍ യൂറോ സോണിനെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നുള്ള വാദങ്ങളുമുണ്ട്.