വീട്ടുപകരണങ്ങളുടെ വാറന്റി കാര്‍ഡ് കാണുന്നില്ലേ? ഏകീകൃത പോര്‍ട്ടല്‍ സഹായിക്കും
ഗൃഹോപകരണത്തിന്റെ വാറന്റി കാര്‍ഡ് നഷ്ടപ്പെട്ടാലും ഉപഭോക്താവിന് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഏകീകൃത കണ്‍വെര്‍ജന്റ് പോര്‍ട്ടല്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി സേവന കേന്ദ്രങ്ങളെയും റിപ്പയര്‍ പോളിസിയെയും കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിന് ഇത്തരം വിവരങ്ങള്‍ പങ്കിടാന്‍ മുന്‍നിര ഉപഭോക്തൃ ഡ്യൂറബിള്‍സ് കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഗൃഹോപകരണങ്ങള്‍ നന്നാക്കുന്നതിനുള്ള ഉപഭോക്തൃ അവകാശം സംരക്ഷിക്കുന്നതിനാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്തൃകാര്യ മന്ത്രാലയം എല്‍ജി, സാംസങ്, ഹാവെല്‍സ്, ഫിലിപ്സ്, സോണി, […]
ഗൃഹോപകരണത്തിന്റെ വാറന്റി കാര്‍ഡ് നഷ്ടപ്പെട്ടാലും ഉപഭോക്താവിന് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഏകീകൃത കണ്‍വെര്‍ജന്റ് പോര്‍ട്ടല്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി സേവന കേന്ദ്രങ്ങളെയും റിപ്പയര്‍ പോളിസിയെയും കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിന് ഇത്തരം വിവരങ്ങള്‍ പങ്കിടാന്‍ മുന്‍നിര ഉപഭോക്തൃ ഡ്യൂറബിള്‍സ് കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഗൃഹോപകരണങ്ങള്‍ നന്നാക്കുന്നതിനുള്ള ഉപഭോക്തൃ അവകാശം സംരക്ഷിക്കുന്നതിനാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്തൃകാര്യ മന്ത്രാലയം എല്‍ജി, സാംസങ്, ഹാവെല്‍സ്, ഫിലിപ്സ്, സോണി, ബ്ലൂസ്റ്റാര്‍, പാനസോണിക് തുടങ്ങിയ കമ്പനികളെ സമീപിച്ചു.
ഈ നീക്കത്തിലൂടെ സമയബന്ധിതമായ അറ്റകുറ്റപ്പണികളും ഉത്പന്നത്തിന്റെ മികച്ച ഉപയോഗവും ഉറപ്പാക്കാന്‍ കഴിയും. കൂടാതെ ഇത്തരം ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ഇ-മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.