റൈറ്റ്‌സ് ഇഷ്യൂവിനൊരുങ്ങി വോക്ക്ഹാര്‍ഡ് ലിമിറ്റഡ്
ഡെല്‍ഹി: ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ വോക്ക്ഹാര്‍ഡ് ലിമിറ്റഡ്, നടത്താനിരിക്കുന്ന 748 കോടി രൂപയുടെ അവകാശ ഓഹരി (rights issue) യുടെ ഒരു ഓഹരിയുടെ വില 225 രൂപയായി നിശ്ചയിച്ചു. കമ്പനിയുടെ മൂലധന സമാഹരണ സമിതി 3.33 കോടി രൂപയുടെ ഫുള്ളി പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറുകളുടെ ഇഷ്യൂവിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇത് മൊത്തം 748 കോടി രൂപയിലധികം വരും. ഒരു ഓഹരിയ്ക്ക് 220 രൂപ പ്രീമിയം ഉള്‍പ്പെടെ ഫുള്ളി പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറിന് ഇഷ്യൂ വില 225 രൂപയായി […]
ഡെല്‍ഹി: ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ വോക്ക്ഹാര്‍ഡ് ലിമിറ്റഡ്, നടത്താനിരിക്കുന്ന 748 കോടി രൂപയുടെ അവകാശ ഓഹരി (rights issue) യുടെ ഒരു ഓഹരിയുടെ വില 225 രൂപയായി നിശ്ചയിച്ചു.
കമ്പനിയുടെ മൂലധന സമാഹരണ സമിതി 3.33 കോടി രൂപയുടെ ഫുള്ളി പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറുകളുടെ ഇഷ്യൂവിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇത് മൊത്തം 748 കോടി രൂപയിലധികം വരും.
ഒരു ഓഹരിയ്ക്ക് 220 രൂപ പ്രീമിയം ഉള്‍പ്പെടെ ഫുള്ളി പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറിന് ഇഷ്യൂ വില 225 രൂപയായി നിശ്ചയിച്ചു. ഇഷ്യൂ തീയതി 2022 മാര്‍ച്ച് 15 മുല്‍ 22 വരെയാണ്.
ഈ വര്‍ഷം ജനുവരിയിലാണ് നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കുള്ള അവകാശ ഓഹരിയിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കാന്‍ വോക്ക്ഹാര്‍ഡ് ബോര്‍ഡ് അനുമതി നല്‍കിയത്. കടബാധ്യതകള്‍ തീര്‍ക്കുന്നതിനും, ഗവേഷണ വികസന സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും, കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് പണം സമാഹരിക്കുന്നത്.