വിദേശ നാണ്യ കരുതല്‍ ശേഖരം 532 ബില്യണ്‍ ഡോളറായി ഉയർന്നു
മുംബൈ: ഒക്ടോബര്‍ 7 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 204 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 532.868 ബില്യണ്‍ ഡോളറിലെത്തി. ഓഗസ്റ്റ് 27 ന് അവസാനിച്ച ആഴ്ചയിൽ മൊത്തം കരുതല്‍ ശേഖരം 571.56 ബില്യണ്‍ ഡോളറായിരുന്നു. സെപ്തംബര്‍ 30ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 4.854 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 532.664 ബില്യണ്‍ ഡോളറായി. ആഗോള സംഭവവികാസങ്ങള്‍ മൂലമുണ്ടായ സമ്മര്‍ദങ്ങള്‍ക്കിടയില്‍ രൂപയെ പ്രതിരോധിക്കാന്‍ കേന്ദ്ര ബാങ്ക് എടുത്ത ചില നടപടികള്‍ […]
മുംബൈ: ഒക്ടോബര്‍ 7 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 204 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 532.868 ബില്യണ്‍ ഡോളറിലെത്തി. ഓഗസ്റ്റ് 27 ന് അവസാനിച്ച ആഴ്ചയിൽ മൊത്തം കരുതല്‍ ശേഖരം 571.56 ബില്യണ്‍ ഡോളറായിരുന്നു. സെപ്തംബര്‍ 30ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 4.854 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 532.664 ബില്യണ്‍ ഡോളറായി. ആഗോള സംഭവവികാസങ്ങള്‍ മൂലമുണ്ടായ സമ്മര്‍ദങ്ങള്‍ക്കിടയില്‍ രൂപയെ പ്രതിരോധിക്കാന്‍ കേന്ദ്ര ബാങ്ക് എടുത്ത ചില നടപടികള്‍ മൂലം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കരുതല്‍ ശേഖരം കുറയുകയാണ്.
2021 ഒക്ടോബറില്‍ രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തി. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകള്‍ (എഫ്സിഎ) ഒക്ടോബര്‍ 7 വരെയുള്ള ആഴ്ചയില്‍ 1.311 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 471.496 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ കറന്‍സി ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യത്തകര്‍ച്ചയുടെ ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ ഏഴിന് അവസാനിച്ച ആഴ്ചയിലെ മൊത്തം കരുതല്‍ ശേഖരത്തില്‍ വര്‍ധനവുണ്ടായത് സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യത്തിലുണ്ടായ ഗണ്യമായ വര്‍ധനവുമൂലമാണ്. ഇത് 1.35 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 38.955 ബില്യണ്‍ ഡോളറായി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 155 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 17.582 ബില്യണ്‍ ഡോളറിലെത്തിയതായി ബാങ്ക് അറിയിച്ചു. അവലോകന ആഴ്ചയില്‍ അന്താരാഷ്ട്ര നാണയ നിധിയുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില 10 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 4.836 ബില്യണ്‍ ഡോളറിലെത്തിതയായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ കാണിക്കുന്നു.