വിദേശനാണ്യ കരുതല്‍ ശേഖരം $622.47 ബില്യണിൽ
- ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില മാറ്റമില്ലാതെ 4.86 ബില്യണ്‍ ഡോളറായിരുന്നു.
- പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 58 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.19 ബില്യണ്‍ ഡോളറായി
- ഫെബ്രുവരി രണ്ടിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 5.73 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു
മുംബൈ: ഫെബ്രുവരി രണ്ടിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 5.73 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 622.47 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ മൊത്തം കരുതല്‍ ധനം 591 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 616.733 ബില്യണ്‍ ഡോളറിലെത്തി.
2021 ഒക്ടോബറില്‍, രാജ്യത്തിന്റെ ഫോറെക്‌സ് കിറ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതലുള്ള ആഗോള സംഭവവികാസങ്ങള്‍ മൂലമുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും രൂപയെ പ്രതിരോധിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരം വിനിയോഗിച്ചതിനാല്‍ കരുതല്‍ ധനത്തെ ബാധിച്ചു.
ഫെബ്രുവരി രണ്ടിന് അവസാനിച്ച ആഴ്ചയില്‍, റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 5.186 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 55.331 ബില്യണ്‍ ഡോളറായി.
വിദേശ നാണയ ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ദ്ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ ആഴ്ചയില്‍ സ്വര്‍ണ കരുതല്‍ ശേഖരം 608 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 48.088 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 58 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.19 ബില്യണ്‍ ഡോളറായി.
ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില മാറ്റമില്ലാതെ 4.86 ബില്യണ്‍ ഡോളറായിരുന്നു.