തിരിച്ചുകയറി രൂപ, 63 പൈസയുടെ നേട്ടം

Update: 2025-02-11 13:56 GMT

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപ 63 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. ഡോളറിനെതിരെ 86.82ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ബാങ്കുകള്‍ കൈവശമുള്ള ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് കരുത്തായത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഏകദിന നേട്ടമാണിത്. 2023 മാര്‍ച്ച് മൂന്നിനാണ് ഇതിന് മുന്‍പ് രൂപ ഒരു ദിവസത്തെ ഉയർന്ന നേട്ടം രേഖപ്പെടുത്തിയത്. അന്നും 63 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്.

യുഎസ് താരിഫ് യുദ്ധ ഭീഷണിയെ തുടര്‍ന്ന് രൂപ ഇന്നലെ 45 പൈസയുടെ നഷ്‌ടത്തോടെ 88 ലെവലിലേക്ക് എത്തിയിരുന്നു. ഇന്ന്  87.45 എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 86.61 ലേക്ക് കുതിച്ചുയര്‍ന്ന രൂപ 86.82 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്‍റെ വില 1.15 ശതമാനം ഉയർന്ന് ബാരലിന് 76.74 ഡോളറിലെത്തി.

Tags:    

Similar News