ഫോറെക്‌സ് കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളര്‍ കടന്നു

  • ചൈന, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്ക് ശേഷം 700 ബില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരം കടക്കുന്ന നാലാമത്തെരാജ്യമാണ് ഇന്ത്യ
  • വിദേശ കറന്‍സി ആസ്തിയില്‍ 10.46 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു
  • സ്വര്‍ണശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി

Update: 2024-10-06 06:15 GMT

റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കണക്കനുസരിച്ച്, തുടര്‍ച്ചയായ ഏഴ് ആഴ്ചകളില്‍ സ്ഥിരതയുള്ള വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 12.6 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 700 ബില്യണ്‍ ഡോളറിലെത്തി. മൊത്തത്തിലുള്ള കിറ്റി മുന്‍ ആഴ്ചയില്‍ 2.838 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 692.296 ബില്യണ്‍ ഡോളറിലെത്തി.

ചൈന, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്ക് ശേഷം 700 ബില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരം കടക്കുന്ന ലോകത്തിലെ നാലാമത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ.

റീവാല്യൂവേഷന്‍ നേട്ടങ്ങളും ആര്‍ബിഐയുടെ സ്‌പോട്ട് മാര്‍ക്കറ്റ് ഡോളര്‍ വാങ്ങലുകളും കാരണം വിദേശ കറന്‍സി ആസ്തിയില്‍ 10.46 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു. സെപ്റ്റംബര്‍ 20ന് സ്വര്‍ണശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായി.

''4.8 ബില്യണ്‍ ഡോളറിന്റെ പുനര്‍മൂല്യനിര്‍ണ്ണയ നേട്ടങ്ങള്‍ കാരണം കരുതല്‍ ശേഖരം ഉയര്‍ന്നു, ബാക്കിയുള്ളത് ആര്‍ബിഐയുടെ സ്‌പോട്ട് മാര്‍ക്കറ്റ് പര്‍ച്ചേസുകളാണ് (ഡോളര്‍),'' ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ സാമ്പത്തിക വിദഗ്ധന്‍ ഗൗരവ് സെന്‍ഗുപ്ത പറഞ്ഞു.

'എന്നിരുന്നാലും, നിലവിലെ ആഴ്ചയില്‍ (ഒക്ടോബര്‍ 4 ന് അവസാനിക്കുന്ന) ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ കാരണം വിദേശനിക്ഷേപം ചെറിയ അളവില്‍ ഉണ്ടാകാം. കൂടാതെ രൂപയെ പ്രതിരോധിക്കാന്‍ ആര്‍ബിഐ സ്പോട്ട് മാര്‍ക്കറ്റില്‍ ഡോളര്‍ വില്‍ക്കുന്നുണ്ടാകാം, അതിനാല്‍ വര്‍ധനവ് ഉണ്ടാകില്ല''. ഗുപ്ത പറഞ്ഞു. യുഎസ് ട്രഷറി ആദായം ഉയരുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണ്ണയ നഷ്ടവും സംഭവിക്കാമെന്ന് സെന്‍ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News