
ഡോളറിനെതിരെ രൂപക്ക് നേട്ടം. 61 പൈസയുടെ നേട്ടത്തോടെ 86.07 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. പകരച്ചുങ്കം നടപ്പാക്കുന്നത് നീട്ടിവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ആഗോള വിപണി വലിയ മുന്നേറ്റമാണ് ഇന്ന് കാഴ്ചവെച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇതാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്.
ഇന്ന് 86.22 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 50 പൈസയുടെ നഷ്ടത്തോടെ 86.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 1.52 ശതമാനം ഇടിഞ്ഞ് 99.335 ആയി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.08 ശതമാനം നേരിയ വർധനയോടെ ബാരലിന് 63.38 യുഎസ് ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 1,310.11 പോയിന്റ് ഉയർന്ന് 75,157.26 ലും നിഫ്റ്റി 429.40 പോയിന്റ് ഉയർന്ന് 22,828.55 ലും എത്തി.