മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പയുമായി എസ്ബിഐ

  • മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി എസ്ബിഐ
  • ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം പേപ്പര്‍ രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും
  • മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുക
;

Update: 2024-07-11 14:56 GMT
sbi offers online loans based on mutual fund investments
  • whatsapp icon

ഇന്റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി എസ്ബിഐ. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം പേപ്പര്‍ രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും.

കാംസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം. മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുക.

അടിയന്തര ആവശ്യങ്ങള്‍ വരുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ റിഡീം ചെയ്യുന്ന സ്ഥിതി ഒഴിവാക്കാന്‍ പുതിയ സൗകര്യങ്ങള്‍ സഹായിക്കുമെന്നും അത്യാധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ എസ്ബിഐ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറിയിരിക്കുകയാണ്.

Tags:    

Similar News