5000 രൂപയുടെ എസ്ഐപിയിലൂടെ കോടിപതിയാകാം; നിക്ഷേപിക്കേണ്ടത് എങ്ങനെ?

Update: 2025-03-10 10:08 GMT
invest rs 5000 monthly in sip and become a millionaire
  • whatsapp icon

കൃത്യമായ സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് ആഗ്രഹിച്ച നേട്ടം ലഭ്യമാക്കുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട് എസ്ഐപി (Mutual Fund Systematic Investment Plans). നിക്ഷേപകർക്ക് അവർ അർഹിക്കുന്ന സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിയുമെന്നതിനാൽ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്. 5,000 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 26 വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപത്തെയും സ്വാധീനിക്കും.

എസ്ഐപി നിക്ഷേപം 5000 രൂപ, പ്രതിവർഷം 12% വാർഷിക വർധന

ശരാശരി 12 ശതമാനം റിട്ടേണ്‍ ദീര്‍ഘകാല എസ്ഐപി നിക്ഷേപങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കരുതുക. 2025 മുതല്‍ 26 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, 2051 ആകുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 15.6 ലക്ഷം രൂപയാകും. നിക്ഷേപത്തിന് ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ പലിശ മാത്രം 91.96 ലക്ഷം രൂപ ലഭിക്കും. നിക്ഷേപിച്ച 15.6 ലക്ഷം രൂപയും 91.96 ലക്ഷം പലിശയും ചേര്‍ത്താല്‍ 2051ല്‍ 1.07 കോടി രൂപ ലഭിക്കും.15.6 ലക്ഷം രൂപ ഒറ്റയടിക്ക് നിക്ഷേപിക്കുകയാണെങ്കില്‍, 2051ല്‍ നിങ്ങളുടെ നിക്ഷേപം 2.97 കോടി രൂപയായി വളരും.

Tags:    

Similar News