ചെറിയ നിക്ഷേപങ്ങൾ വലിയ നേട്ടങ്ങൾ

  • ചെറിയ പ്രതിമാസ നിക്ഷേപത്തിലൂടെ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക നേട്ടം
  • സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക അച്ചടക്കം കൈവരിക്കാം
;

Update: 2025-03-14 09:11 GMT

സാമ്പത്തിക സുരക്ഷയും സമ്പത്തും കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിരമായ ചെറിയ നിക്ഷേപങ്ങൾ ഒരു മികച്ച മാർഗ്ഗമാണ്. വലിയ തുകകൾ ഒറ്റയടിക്ക് നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് പോലും ചെറിയ തുകകൾ സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക അച്ചടക്കം പാലിക്കാൻ സാധിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ വളരെ ചെറിയ തുകയാണെങ്കിൽ പോലും സ്ഥിരമായി നിക്ഷേപിക്കുക.

കോമ്പൗണ്ടിംഗ് ഇൻവെസ്റ്റ്മെന്റ് പ്രയോജനപ്പെടുത്തി, സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ കൂട്ടുപലിശയുടെ ഗുണം ലഭിക്കുന്നു. നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്ന പലിശ വീണ്ടും നിക്ഷേപിക്കുകയും അതിന് വീണ്ടും പലിശ ലഭിക്കുകയും ചെയ്യുന്നതിലൂടെ കാലക്രമേണ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ചെറിയ നിക്ഷേപങ്ങൾ തുർച്ചയായി ചെയ്യാൻ എസ് ഐ പി, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ഗോൾഡ് ഇ ടി എഫ് എന്നിങ്ങനെ വിവിധ നിക്ഷേപ മാർഗ്ഗങ്ങൾ ലഭ്യമാണ്.

കുറഞ്ഞ ഫണ്ടുകളിൽ ദീഘകാലാടിസ്ഥാനത്തിൽ മികച്ച സ്റ്റോക്ക് മാർക്കറ്റ് ഓഹരികളിൽ നിക്ഷേപിക്കാം. ചെറുതും സ്ഥിരതയുള്ളതുമായി ആരംഭിക്കുന്നതിലൂടെ മികച്ച രീതിയിൽ നിക്ഷേപം കൈകാര്യം ചെയ്യാൻ കഴിയും. തുടക്കത്തിൽ തന്നെ ധാരാളം പണം നിക്ഷേപിക്കേണ്ടതില്ല. സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കുന്നു. വിപണി താഴെക്ക് പോകുമ്പോൾ കൂടുതൽ യൂണിറ്റുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നു. കോമ്പൗണ്ടിംഗ് പവർ ഉപയോഗിച്ച് ഒരു ചെറിയ പ്രതിമാസ നിക്ഷേപം കാലക്രമേണ ഞെട്ടിപ്പിക്കുന്ന രീതിയിൽ സാമ്പത്തിക നേട്ടം കൈവരിക്കാൻ സഹായിക്കും. 

സ്ഥിരമായ നിക്ഷേപത്തിന്റെ ഗുണങ്ങൾ

ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്കും റിസ്ക് എടുക്കാനുള്ള കഴിവിനും അനുസരിച്ച് അനുയോജ്യമായ നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ, വിരമിക്കൽ ജീവിതം എന്നിങ്ങനെ വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സ്ഥിരമായ നിക്ഷേപങ്ങൾ സഹായിക്കുന്നു. 

എങ്ങനെ തുടങ്ങാം?

ലക്ഷ്യങ്ങൾ നിശ്ചയിക്കുക: എന്താണ് നേടാൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കി സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക.

ബഡ്ജറ്റ് തയ്യാറാക്കുക: വരുമാനവും ചിലവുകളും കണക്കാക്കി നിക്ഷേപത്തിനായി ഒരു തുക മാറ്റി വയ്ക്കുക.

നിക്ഷേപങ്ങൾ പതിവായി വിലയിരുത്തുക: നിക്ഷേപങ്ങളുടെ പ്രകടനം പതിവായി വിലയിരുത്തുകയും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.

സ്ഥിരമായ ചെറിയ നിക്ഷേപങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ നേട്ടങ്ങൾ നൽകുന്ന ഒരു ശക്തമായ മാർഗ്ഗമാണ്.  

സാമ്പത്തിക നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വിദഗ്ദ്ധ സാമ്പത്തിക ഉപദേശം നേടുക.

Tags:    

Similar News