ആര്‍ബിഐ ക്രെഡിറ്റ് റിപ്പോർട്ടിംഗ് നിയമം പരിഷ്കരിച്ചു

  • ലോൺ അപേക്ഷകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ 15-ദിവസത്തെ റൂൾ സഹായിക്കും
  • കാലഹരണപ്പെട്ട ക്രെഡിറ്റ് റിപ്പോർട്ടുകൾ കൃത്യമായി പുതുക്കപ്പെടുന്നു

Update: 2025-02-06 10:29 GMT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് റിപ്പോർട്ടിംഗ് നിയമം പരിഷ്കരിച്ചു. ആർബിഐയുടെ പുതിയ 15 ദിവസത്തെ ക്രെഡിറ്റ് റിപ്പോർട്ടിംഗ് റൂൾ അനുസരിച്ച്, ക്രെഡിറ്റ് സ്‌കോർ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു, ഇത് മികച്ച ലോൺ ഓഫറുകൾ ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു.

15 ദിവസത്തെ റൂൾ ക്രെഡിറ്റ് സ്കോർ മാനേജ്മെൻ്റ് പ്രക്രിയയെ വേഗമേറിയതും കൂടുതൽ കൃത്യവും, പ്രതികരണ ശേഷിയുള്ളതും ആകുന്നു. വായ്പ തേടുന്നവർ ക്രെഡിറ്റ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൻ്റെ വ്യക്തമായ പുതുക്കിയ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, ഇത് കടം വാങ്ങുന്നവർക്കും കടം കൊടുക്കുന്നവർക്കും കൃത്യമായ അപ്ഡേറ്റ് നൽകുന്നു.

പുതിയ ക്രെഡിറ്റ് റിപ്പോർട്ടിംഗ് റൂൾ ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും?

ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ 15 ദിവസത്തിലും ക്രെഡിറ്റ് ബ്യൂറോ രേഖകൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. മുമ്പത്തെ പ്രതിമാസ റിപ്പോർട്ടിംഗ് രീതിയിൽ, പണമടയ്‌ക്കാത്തതിൻ്റെയോ വീഴ്ച വരുത്തിയതിൻ്റെയോ വിവരങ്ങൾ ലഭിക്കാൻ ചിലപ്പോൾ 40 ദിവസം വരെ എടുത്തിരുന്നു. ഈ വ്യത്യാസം പലപ്പോഴും വായ്പ നൽകുന്നവർക്ക് കാലഹരണപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിലേക്ക് നയിച്ചു, ഇത് കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് യോഗ്യതയെക്കുറിച്ച് തെറ്റായ വിലയിരുത്തലിന് കാരണമായി. 

ലോൺ അപേക്ഷകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ 15-ദിവസത്തെ നിയമം സഹായിക്കും. ക്രെഡിറ്റ് സ്കോറുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ, വായ്പ നൽകുന്നവർക്ക് കടം വാങ്ങുന്നവരുടെ പെരുമാറ്റം കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുടെ തിരിച്ചടവ് ശേഷി വിലയിരുത്താനും കഴിയും. ഇത് വായ്പ വീഴ്ചകൾ കുറയ്ക്കാനും റീട്ടെയിൽ വിഭാഗത്തിലെ മോശം ലോണുകളുടെ മൊത്തത്തിലുള്ള ആഘാതം കുറയ്ക്കാനും സഹായിക്കും.

കൂടാതെ, ഈ നയം 'എവർഗ്രീനിംഗ്' തടയാൻ സഹായിക്കും, ഒരു കടം വാങ്ങുന്നയാൾ നിലവിലുള്ള കടം വീട്ടാൻ പുതിയ ലോൺ എടുക്കുന്ന രീതിയാണിത്, ഇത് ഒരിക്കലും അവസാനിക്കാത്ത കടക്കെണി സൃഷ്ടിക്കുന്നു.

നേരത്തെ മാസത്തിലൊരിക്കൽ റിപ്പോർട്ടിംഗ് സൈക്കിൾ കടം വാങ്ങുന്നവരുടെ വീഴ്ചകളും പേയ്‌മെന്റുകളും പ്രതിഫലിക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു. കാലഹരണപ്പെട്ട ക്രെഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വായ്പ അപേക്ഷകൾ വിലയിരുത്തിയിരുന്നത്. പുതിയ റിലേ ഈ സൈക്കിൾ കാലതാമസം ഗണ്യമായി കുറയ്ക്കും.

300 നും 900 നും ഇടയിലുള്ള ഒരു സംഖ്യയാണ് ക്രെഡിറ്റ് സ്കോർ ആയി പരിഗണിക്കുന്നത്. ഇത് ക്രെഡിറ്റ് യോഗ്യതയും ലോണുകൾ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്ര മികച്ചതാണോ, അത്രയും കുറഞ്ഞ പലിശ നിരക്കിൽ ലോണുകൾക്ക് അർഹത നേടാൻ സാധ്യത നൽകുന്നു.

മികച്ച ക്രെഡിറ്റ് സ്കോർ വായ്പ നൽകുന്നവരെയും ലോൺ തരത്തെയും ആശ്രയിച്ചിരിക്കുന്നു, എന്നാൽ 700 മുതൽ 750 വരെ അല്ലെങ്കിൽ അതിനുമുകളിലുള്ള സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നു.

ക്രെഡിറ്റ് സ്കോർ ടേബിൾ

  •  300–579: മോശം
  •  580–669: ആവറേജ്
  •  670–739: നല്ലത്
  •  740–799: വളരെ നല്ലത്
  •  800 - 850: മികച്ചത്

ഇന്ത്യയിൽ 900 ക്രെഡിറ്റ് സ്കോർ സാങ്കേതികമായി സാധ്യമാണ്, എന്നാൽ ഇത് വളരെ അപൂർവമാണ്. 

Tags:    

Similar News