20 ലക്ഷം വിദ്യാഭ്യാസ വായ്പയ്ക്ക് ഇഎംഐ എത്ര വരും ?

  • മികച്ച പലിശ നിരക്ക് നല്‍കുന്ന ബാങ്കുകളെ താരതമ്യം ചെയ്തു വേണം വായ്പയെടുക്കാന്‍
  • ആവശ്യത്തിനുള്ള തുക മാത്രം വായ്പയെടുക്കാം
  • തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാം

Update: 2024-04-13 09:06 GMT

ഉന്നത വിദ്യാഭ്യാസം എന്നു കേള്‍ക്കുമ്പോഴെ വിദേശ യൂണിവേഴ്‌സിറ്റികളെക്കുറിച്ച് ആലോചിക്കുന്നവരാണ് പുതുതലമുറ. ജൂണ്‍-ഓഗസ്റ്റ് കാലയളവാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും വിദ്യാഭ്യാസത്തിനുള്ള ചെലവും വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ മികച്ച വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. മികച്ച പലിശയില്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്ന ബാങ്കുകളെ ഒന്നു പരിശോധിച്ചാലോ?

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

8.1 ശതമാനമാണ് ഇരു ബാങ്കുകളിലെയും പലിശ നിരക്ക്. വായ്പയായി 20 ലക്ഷം രൂപ ഏഴ് വര്‍ഷത്തേക്ക് എടുത്താല്‍ പ്രതിമാസം അടവു വരുന്നത് 31,272 രൂപയാണ്.

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ 8.15 ശതമാനമാണ് പലിശ നിരക്ക്.ഇവിടെ ഏഴ് വര്‍ഷത്തെ 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് 31,322 രൂപ ഇഎംഐയായി നല്‍കണം. ബാങ്ക് ഓഫ് ബറോഡയ്ക്കും ഇതേ നിരക്കാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

പിഎന്‍ബിയില്‍ പലിശ 8.2 ശതമാനമാണ്. 20 ലക്ഷം രൂപയ്ക്ക് 7 വര്‍ഷത്തേക്ക് ഇഎംഐ 31,372 രൂപ വരും.

കനറാ ബാങ്ക്

കനറാ ബാങ്കില്‍ 8.2 ശതമാനമാണ് പലിശ ഈടാക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ഏഴ് വര്‍ഷ കാലാവധിയില്ഡ ഇഎംഐയായി വരുന്നത് 31,774 രൂപയാണ്.

ഇന്ത്യന്‍ ബാങ്ക്

വിദ്യാഭ്യാസ വായ്പയ്ക്ക് ഇന്ത്യന്‍ ബാങ്ക് ഈടാക്കുന്ന പലിശ 8.8 ശതമാനമാണ്. ഏഴ് വര്‍ഷ കാലാവധിയില്‍ 20 ലക്ഷം രൂപയ്ക്ക് 31,976 രൂപയാണ് ഇഎംഐയായി നല്‍കേണ്ടത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക് 9.5 ശതമാനം പലിശ നിരക്കിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. 20 ലക്ഷം രൂപയുടെ ഏഴ് വര്‍ഷ കാലാവധിയുള്ള വായ്പയ്ക്ക് 32,688 രൂപ ഇഎംഐയായി നല്‍കണം.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കില്‍ 10.25 ശതമനാമാണ് പലിശ. വായ്പാ കാലാവധി ഏഴ് വര്‍ഷവും വായ്പാ തുക 20 ലക്ഷവുമാണെങ്കില്‍ ഇഎംഐയായി 33,461 രൂപ നല്‍കണം.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്കില്‍ 12.55 ശതമാനം പലിശയില്‍ ഏഴ് വര്‍ഷത്തേക്ക് 20 ലക്ഷം രൂപ വായ്പയെടുത്താല്‍ ഇഎംഐയായി വരുന്നത് 35,896 രൂപയാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ 12.9 ശതമാനം പലിശയ്ക്കാണ് 20 ലക്ഷം രൂപ ഏഴ് വര്‍ഷത്തേക്ക് വായ്പയെടുക്കുന്നതെങ്കില്‍ ഇഎംഐ 36,275 രൂപയാകും.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്കില്‍ 13.7 ശതമാനമാണ് പലിശ. 20 ലക്ഷം രൂപ ഏഴ് വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ 37,149 രൂപ ഇഎംഐയായി നല്‍കണം.

ബാധ്യതാ നിരാകരണം: നിരക്കുകള്‍ ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ മറ്റ് അനുബന്ധ സ്രോതസുകള്‍ എന്നിവയില്‍ നിന്നും ശേഖരിച്ചിട്ടുള്ളതാണ്. നിരക്കുകളില്‍ ബാങ്കുകള്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്താം. ഇടപാട് നടത്തും മുമ്പ് ബാങ്കുകളുമായി ബന്ധപ്പെട്ട് നിരക്കുകള്‍ ഉറപ്പാക്കാം.

Tags:    

Similar News