10 മിനിറ്റില്‍ ലോണ്‍ കിട്ടും ! പുതിയ പദ്ധതി പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്
സൗത്ത് ഇന്ത്യന്‍ ബാങ്ക് പേഴ്സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിനായി സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോമായ 'എസ്ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ചു. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് ഈ സേവനത്തിലൂടെ പത്തു മിനിറ്റിനുള്ളിൽ പേഴ്സണല്‍ ലോണ്‍ ലഭ്യമാകും. കൂടാതെ, ഇന്ത്യയിലെ ഏതു ബാങ്കിന്റെയും സേവിങ്‌സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനും ഇതിലൂടെ സാധിക്കും.
ഡോക്യുമെന്റുകള്‍ ആവശ്യമില്ലാതെ ലോണ്‍ ലഭിക്കുന്നതിന് എസ്ഐബിയുടെ വെബ്‌സൈറ്റില്‍ ഉള്ള https://pl.southindianbank.com/quickpl/login എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.